ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക്

ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കുന്നു. മാര്‍ച്ച് മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം യു.കെയിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിന് ശേഷം ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. സി.എ.ജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നടപടി.

വെടിക്കോപ്പുകളും വെടിയുണ്ടകളും കാണാനില്ല ഡി.ജി.പി തന്നെ പൊലീസിന്‍റെ ഫണ്ട് വകമാറ്റി ചിലവഴിച്ചു തുടങ്ങി വളരെ ഗുരുതരമായ കണ്ടെത്തലുളായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനോട് വ്യക്തമായി ഡി.ജി.പി പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചിരുന്നുല്ല. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി ദീര്‍ഘാവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *