എം.സി.എ നാസർ

പുറപ്പെട്ടു പോയ പൗരൻമാർ ആരുടെ ബാധ്യതയാണ്?

ചെന്നുപെട്ട രാജ്യങ്ങളുടെ പറ്റുപുസ്തകങ്ങളിലാണോ ഇവരെ പെടുത്തേണ്ടത്?
അതോ, ‘വസുദൈവ കുടുംബക’മെന്ന ആഖ്യാനപ്രകാരം ലോകത്തിെൻറ പൊതുബാധ്യതയാണോ?

ഇൗ ചോദ്യം വീണ്ടും തീക്ഷ്ണപ്രതിസന്ധി നാളുകളിൽ വീണ്ടും ഉന്നയിക്കപ്പെടുകയാണ്.
താൽക്കാലിക സാമ്പത്തിക അഭയാർഥികളായി മാറിയ സ്വന്തം പൗരൻമാരോടുള്ള സമീപനം തന്നെയാണ് ഈ േചാദ്യം തേടുന്നത്.

വളച്ചുകെട്ടില്ലാതെ ഇനി കാര്യം പറയാം.

യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ഗൾഫ് ന്യൂസ്’ കഴിഞ്ഞ ദിവസം കുറിച്ച എഡിറ്റോറിയൽ ഈ ചോദ്യം തന്നെയാണ് കുറേക്കൂടി ശക്തമായി ഉന്നയിക്കുന്നതും. കോവിഡ് കാലത്ത് സ്വന്തം പൗരൻമാരുടെ കാര്യത്തിൽ ഇന്ത്യയും പാകിസ്താനും പുലർത്തുന്ന നിസ്സംഗ നിലപാടുണ്ടല്ലോ, അതിനെ രൂക്ഷമായി വിമർശിക്കുന്നതാണ്. എഡിേറ്റാറിയൽ.

‘കോവിഡ് 19: എന്തുകൊണ്ട് ഇന്ത്യയും പാകിസ്താനും സ്വന്തം പൗരൻമാരെ യു.എ.ഇയിൽ ഉപേക്ഷിക്കുന്നു?’ എന്ന ശീർഷകത്തിലായിരുന്നു ആ എഡിറ്റോറിയൽ. ലോകത്തിനു മുന്നിൽ ഇന്ത്യ എന്ന ഒരു മഹാരാജ്യം എത്ര ദയനീയമായി തലതാഴ്ത്തേണ്ടി വരുന്നു എന്നതിെൻറ ദുരന്ത വരികൾ കൂടിയാണത്. ബാക്കി ‘ഗൾഫ് ന്യൂസ് ’ തന്നെ പറയെട്ട:

‘‘കോവിഡ് മഹാമാരി ലോകത്തെ ഒന്നാകെ വിറപ്പിക്കുകയാണ്. അതിനെ ചെറുക്കാൻ വല്ലാതെ പാടുപെടുകയാണ് രാജ്യങ്ങൾ. ദശലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടം ഇതിനകം സംഭവിച്ചു, പ്രത്യേകിച്ചും പ്രവാസികൾക്ക്. സാമ്പത്തിക മാന്ദ്യം കാരണം പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത സാഹചര്യം. അവർക്ക് ജൻമനാടുകളിലേക്ക് തിരിച്ചു പോകണം.

India proposes new Emigration Bill; will it affect UAE expats?

കോവിഡ് വ്യാപനം തുടരുകയാണ്. ഇൗ സാഹചര്യത്തിൽ ഏതുവിധേനയും ഉറ്റവരിൽ തിരിച്ചെത്താൻ അവർ ആഗ്രഹിക്കുക സ്വാഭാവികം. ഇങ്ങനെ കുടുങ്ങി കിടക്കുന്ന മനുഷ്യരെ പക്ഷെ, തിരിച്ചു കൊണ്ടു വരാൻ വിസമ്മതിക്കുകയാണ് പ്രധാനമായും ഇന്ത്യയും പാകിസ്താനും. കോവിഡിനെ പ്രതിരോധിക്കാനും സ്വദേശികളുടെ മാത്രമല്ല വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനും ഏറെ പണിപ്പെടുന്നുണ്ട് യു.എ.ഇ എന്ന രാജ്യം. ആധുനിക ചികിൽസാ സംവിധാനങ്ങളുടെ പുറത്ത് നൂറുകണക്കിനാളുകൾക്ക് കോവിഡ് രോഗവിമുക്തി ഉറപ്പാക്കാനും യു.എ.ഇക്ക് കഴിഞ്ഞിരിക്കുന്നു.

എന്നാൽ പ്രതികൂല സാഹചര്യത്തിൽ പകരം തൊഴിൽ കണ്ടെത്തുക എളുപ്പമല്ലെന്നു മനസിലാകുന്ന കുറെ മനുഷ്യരുണ്ടിവിടെ. അവർ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. എന്താണെന്നറിയില്ല, ഒട്ടും ബോധ്യപ്പെടാത്ത ന്യായവാദങ്ങളുടെ പുറത്ത് ഇവരെ തിരിച്ചു കൊണ്ടു പോകാൻ മടിക്കുകയാണ് സ്വന്തം രാജ്യങ്ങൾ. ഇരുപതിനായിരം പാക് പൗരൻമാരുണ്ട് യു.എ.ഇയിൽ നിന്ന് മടങ്ങാൻ തയാറായി അവരുടെ കോൺസുലേറ്റിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. എന്നാൽ കോൺസുലേറ്റ് തന്നെ അടച്ചിട്ടിരിക്കുകയാണ്. ആവശ്യമെങ്കിൽ ഇവർക്ക് ഭക്ഷ്യവസ്തുക്കൾ വിരരണം ചെയ്യാം എന്നാണ് പാക് കോൺസുൽ ജനറൽ പറഞ്ഞത്. തങ്ങൾക്കു വേണ്ടത് റേഷനല്ല, നാട്ടിലേക്കുള്ള സൗകര്യമാണെന്ന് ഇൗ മനുഷ്യർ പറയുന്നു.
പതിനായിരക്കണക്കിന് ഇന്ത്യക്കാരും ഇങ്ങനെ തന്നെയുണ്ട് യു.എ.ഇയിൽ. കുറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു; ടൂറിസ്റ്റ്, സന്ദർശക വിസയിൽ വന്ന് കുടുങ്ങിപ്പോയ ആയിരങ്ങൾ വേറെയും. പല യൂറോപ്യൻ രാജ്യങ്ങളും സ്വന്തം പൗരൻമാരെ ഇതിനകം തിരിച്ചു കൊണ്ടു പോയി. എന്നിട്ടും ഇന്ത്യയും പാകിസ്താനും വിസമ്മതം തുടരുകയാണ്.

യു.എ.ഇ അതിെൻറ ഉദാരതയുടെ പുറത്ത് വീണ്ടും ആവശ്യക്കാർക്കൊപ്പം ചേർന്നു തന്നെ നിൽക്കും. പ്രതിസന്ധിയുടെ ഘട്ടത്തിൽ ദേശീയതകൾ നോക്കാതെ എല്ലാവർക്കും തുണയായി മാറും. എന്നാൽ മറ്റു രാജ്യങ്ങളുടെ ബാധ്യത ഒന്നുകൂടി ഒാർമപ്പെടുത്തേണ്ടി വരികയാണ്. മടങ്ങാൻ ആഗ്രഹിക്കുന്ന സ്വന്തം പൗരൻമാർ. അവരുടെ കാര്യത്തിൽ ബാധ്യത നിർവഹിക്കാൻ ഈ രാജ്യങ്ങൾ തയാറാകണം.

കാരണം മനുഷ്യർ ഇവ്വിധം ഉപേക്ഷിക്കപ്പെടരുത്…’’

പതിറ്റാണ്ടുകളായി യു.എ.ഇയിൽ കഴിയുന്ന ഇന്ത്യക്കാരുടെയും നമ്മുടെ ഭരണ സംവിധാനങ്ങളുടെയും നേർക്കാണ് ഇൗ കൂർത്ത വാക്കുകൾ. യു.എ..ഇ ഭരണകൂടത്തിെൻറ വികാരപ്രകടനം കൂടിയാണ് ഇൗ വാക്കുകളിൽ നിഴലിടുന്നത്. അതു മനസിലാക്കാനുള്ള ബുദ്ധിയൊക്കെ നമ്മുടെ നിയതന്ത്ര വിദ്വാൻമാർക്കും നഷ്ടപ്പെട്ടു കാണില്ല.

അന്യരാജ്യങ്ങളിൽ ചേക്കേറിയ സ്വന്തം പൗരൻമാർക്ക് കരുതൽ നൽകാൻ കഴിയാത്ത നമ്മുടെ സിസ്റ്റമുണ്ടല്ലോ, അതിെൻറ കടയ്ക്കൽ തന്നെയാണ് ഇൗ എഡിറ്റോറിയൽ ചാട്ടുളി ചെന്നു തറക്കുന്നത്. സന്ദേശം വളരെ കൃത്യമാണ്. എന്നിട്ടും ഇസ്ലാമബാദിലെയും ദൽഹിയിലെയും കേളൻമാർ മാത്രം കുലുങ്ങിയില്ല.

പ്രത്യേക വിമാനങ്ങളയച്ച് ആളുകളെ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നില്ല. ലോക്ഡൗൺ അവസാനിച്ച് വിമാന സർവീസുകൾ പുന:സ്ഥാപിക്കുന്നതോടെ ആളുകൾക്ക് മടങ്ങാം എന്നാണ് സൗത്ത് ബ്ലോക് അധിപരുടെ വിളംബരം വന്നത്. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ‘ഗൾഫ് ന്യൂസ് അഭിമുഖത്തിൽ അതുതന്നെ പറഞ്ഞു. എഡിറ്റോറിയൽ കൊണ്ടും കാര്യമില്ലെന്നു വന്നപ്പോൾ ചില രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയെ കുറിച്ച് യു.എ.ഇക്ക് മുന്നറിയിപ്പ് നൽകേണ്ടി വന്നു. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ മുഖേനയായിരുന്നു മന്ത്രാലയത്തിെൻറ ഓർമ്മപ്പെടുത്തൽ.

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾ. അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് യു.എ.ഇ വ്യക്തമാക്കി. തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നും താക്കീത് ചെയ്തു.

അവിടെയും ഏതെങ്കിലും രാജ്യത്തിെൻറ പേര് പറഞ്ഞില്ല, യു.എ.ഇ നേതൃത്വം.
യാത്രാവിമാന വിലക്ക് യു.എ.ഇയിലും തുടരുകയാണ്. എന്നാൽ ഒഴിപ്പിക്കൽ വിമാനങ്ങൾക്ക് അനുമതി നേരത്തെയുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾക്ക് ഇക്കാര്യത്തിൽ പച്ചക്കൊടി നൽകിയതാണ്. മുന്നറിയിപ്പ് നിർദേശം വന്ന അന്നും രണ്ട് വിമാനങ്ങളിലായി നാനൂറിലേറെ ഫിലീപ്പീൻസ് പൗരൻമാരാണ് ദുബൈയിൽ നിന്ന് മടങ്ങിയത്. പല യൂറോപ്യൻ നഗരങ്ങളിലേക്കും എമിറേറ്റ്സിെൻറ ചാർട്ടഡ് വിമാനങ്ങൾ ഷെഡ്യൂൾഡായി നിരന്തരം പറക്കുന്നു. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്കും അവർ ഷെഡ്യൂൾ ചെയ്തതാണ്. എന്നാൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ലെന്നായിരുന്നു ഇന്ത്യൻ വിലപാട്. അതോടെ പദ്ധതി ഉപേക്ഷിച്ചു. ൈഫ്ല ദുബൈ ഏപ്രിൽ മധ്യത്തോടെ ബുക്കിങ്ങിനു വരെ സംവിധാനം ഒരുക്കി.എന്നാൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അവരും പിൻവാങ്ങി.
രണ്ട് പ്രശ്നങ്ങളായിരിക്കണം ഇന്ത്യയെ തടഞ്ഞു നിർത്തുന്നത്. ആളുകളെ ഒഴിപ്പിക്കണമെങ്കിൽ വരുന്ന ചെലവിനെ കുറിച്ച ആധി. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കെ, വിദേശത്തു നിന്ന് പ്രവാസികൾ വന്നാൽ രാജ്യത്ത് സ്ഥിതി രൂക്ഷമായേക്കും എന്ന ഭീതി. ഇതേ പ്രതിസന്ധി നിലനിൽക്കെ, ഇറാനിൽ നിന്നും മറ്റും ആളുകളെ തിരിച്ചെത്തിച്ചതും ഇന്ത്യ തന്നെയാണ്.
സാധാരണ യാത്രാവിമാനങ്ങൾ എന്നത് വലിയ കെണിയാണ്. സർവീസ് പുനരാരംഭിച്ചാൽ മടങ്ങി വരാൻ താൽപര്യമുള്ളവർ തന്നെ പണം മുടക്കും. അപ്പോൾ ഉയർന്ന നിരക്കും ഈടാക്കാം. ഇതിലപ്പുറമുള്ള നൈതിക നിലപാടൊന്നും കേന്ദ്ര സമീപനത്തിൽ കാണാൻ വയ്യ.

Where Indian expats in UAE should park their cash to get rich ...

പ്രളയവേളയിൽ യു.എ.ഇ വെച്ചുനീട്ടിയ ഒൗദാര്യം തിരസ്കരിച്ചത് നമുക്കറിയാം. അത് സ്വീകരിച്ചാൽ രാജ്യത്തിെൻറ ഒൗന്നത്യം തകരും എന്ന വാദമായിരുന്നല്ലോ, സർക്കാറും മോദി അനുകൂലികളും പറഞ്ഞത്. എന്നാൽ കോവിഡ് ഘട്ടത്തിൽ പാകിസ്താനുമായി ഇന്ത്യയെന്ന രാജ്യെത്ത പുറം ലോകത്ത് സമീകരിക്കപ്പെടുേമ്പാൾ ഏത് ഔന്നത്യമാണ് നമുക്ക് പുതുതായി ലഭിക്കുന്നതെന്ന് ‘ഭാരത’ സ്നേഹികളായ ഗൾഫിലെ സംഘ് വാദികൾ പറഞ്ഞു തരണം. അല്ലെങ്കിലും അവർക്ക് ഇതിനൊക്കെ എവിടെ നേരം?

കോവിഡിനെയും തബ്ലീഗിനെയും ചേർത്തുകെട്ടി മുസ്ലിം വിരുദ്ധ പോസ്റ്റുകൾ തയാറാക്കി പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നല്ലോ, ഈ ദുരിതകാലത്തും അവർ. രണ്ടു പേർക്ക് പക്ഷെ, അതിനു പണികിട്ടി. സോറി, പണിപോയി.

വൻകിട കമ്പനികളിൽ ഉയർന്ന ജോലിയുള്ള രണ്ട് പേരാണ് തെറിച്ചത്. മാപ്പു പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും വിജയിച്ചില്ല. യു.എ.ഇ നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇനി എന്ന് നാടു കാണാനാകുമെന്ന് ആർക്കും പറയാൻ പറ്റില്ല. ദുരന്ത വേളയിലും സമ്പന്ന, മധ്യവർഗ ഇന്ത്യൻ പ്രവാസികളിൽ ഇസ്ലാമോഫോബിയ എങ്ങനെ തിളയ്ക്കുന്നു എന്നതിെൻറ പ്രതീകം കൂടിയാണ് ഈ ഇരുവർ സംഘം.

സ്വന്തം രാജ്യം കൈവിട്ടതിെൻറ അടക്കിപ്പിടിച്ച നിലവിളികൾ തന്നെയാണ് പോയവാരം ബാച്ചിലർ റൂമുകളിലും ലേബർ ക്യാമ്പുകളിലും കേട്ടത്.എങ്കിലും കരുതലോടെ കേരളവും പൊതുസമൂഹവും കൂടെയുണ്ടെന്ന ആത്മവിശ്വാസം ലഭിച്ചു. അത് പ്രവാസികളിൽ പകർന്ന പ്രചോദനം ചെറുതല്ല.

പിറന്ന നാട്ടിൽ തിരിച്ചെത്തിയാൽ ചേർത്തുപിടിക്കാൻ പ്രിയപ്പെട്ടവരുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. അതു നൽകുന്ന ആശ്വാസം ഈ കോവിഡ് കാലത്ത് പ്രവാസികൾക്ക് ലഭിക്കുന്ന വിലപ്പെട്ട മരുന്നു തന്നെയാണ്.

ഏറ്റെടുക്കാനും പരിചരിക്കാനും ഒരുക്കമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് പറയുന്നു. മുൻനിര മത, സാമൂഹിക നായകർ, സംഘടനകൾ, ക്ലബുകൾ, ഇടവകകൾ, മഹല്ല് കമ്മിറ്റികൾ, ക്ഷേത്ര പരിപാലന കൂട്ടായ്മകൾ എന്നിവ അതിന് കൈയൊപ്പ് ചാർത്തുന്നു.

കേരളം ശരിക്കും പരദേശികളുടെ അതിജീവന പുതുചരിത്രം കുറിക്കാനുള്ള പുറപ്പാടിലാണ്. പ്രവാസിയുടെ വിയർപ്പിെൻറ കരുത്തിൽ രൂപംകൊണ്ട സ്ഥാപനങ്ങൾ അവർക്കായി വാതിലുകൾ തുറന്നിടുമെന്ന ആ ഒറ്റ പ്രഖ്യാപനം മതി പ്രതിസന്ധിയുടെ മരണമുഖത്തു നിൽക്കുന്ന ഈ മനുഷ്യർക്ക് ജീവിതത്തെ വീണ്ടും പ്രണയിക്കാൻ.

ഒരു രാജ്യം തളർന്ന മനുഷ്യർക്ക് മുന്നിൽ നിസ്സഹായത നടിച്ചേപ്പാൾ ചേർത്തു പിടിക്കലിെൻറ അസാധാരണ അനുഭവം സമ്മാനിക്കുകയാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. പ്രവാസം ഗതികേടിെൻറയും നന്ദികേടിെൻറയും സംജ്ഞയാണെന്ന് ഇന്നലെ വരെ വിലപിച്ച സുഹൃത്തുണ്ട്. കേരളവും പൊതുസമൂഹവും പ്രകടിപ്പിച്ച കരുതലിെൻറ ഈ മഹാവിളംബരം കാൺകെ അവനും അറിയാതെ കണ്ണുനിറയുന്നു.

അടക്കിപ്പിടിച്ച ഭാഷയിൽ അവനും ഇപ്പോൾ പറയുന്നു:
‘ഇല്ല, ഈ യുദ്ധവും ജയിക്കാനുള്ളതു തന്നെയാണ്…’

Leave a Reply

Your email address will not be published. Required fields are marked *