കണ്ണൂർ ഇരിട്ടി കിളിയന്തറ ചെക്പോസ്റ്റിൽ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി.തില്ലങ്കേരി മച്ചൂർ മലയിലെ കെ.പ്രമോദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളാണ് പിടികൂടിയത്.
എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ആൾട്ടോ കാറിൽ കടത്തുകയായിരുന്ന ഉണ്ടകൾ കണ്ടെത്തുന്നത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു വെടിയുണ്ടകൾ. ഒരുപെട്ടിയിൽ പത്തെണ്ണമെന്ന നിലയിൽ 60 ഉണ്ടകളാണ് ഉണ്ടായിരുന്നത്.
കൃഷി നശിപ്പിക്കുന്ന പന്നികളെയും, കുരങ്ങന്മാരെയും തുരത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
കൊല്ലത്ത് റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി
തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാനപാതയിൽ കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി വനത്തിനോട് പാതയോരത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് 3.30ഓടെ മുപ്പത്തെട്ടടി പാലത്തിനുസമീപം വഴിയാത്രക്കാരാണ് വൃത്തിയായി പൊതിഞ്ഞ കവർ കണ്ടത്. തുറന്ന് പരിശോധിച്ചപ്പോൾ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു.
12 വെടിയുണ്ടകൾ ഒന്നിച്ചും രണ്ടെണ്ണം സമീപത്ത് മാറി കിടക്കുകയുമായിരുന്നു. വെടിയുണ്ടകൾ കിട്ടിയെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ ലഭ്യമാകൂവെന്നുമാണ് പോലീസ് പറയുന്നത്.