ഒരുവട്ടം പോരാ… പലവട്ടം തെളിയിക്കണം പൗരത്വം!

ഹസനുൽ ബന്ന

കോടികൾ ചെലവിട്ട്​ നാല്​ വർഷം കൊണ്ട്​ നടത്തിയ എൻ.ആർ.സി പ്രക്രിയയിലുടെ പൗരത്വം ലഭിച്ച ദശലക്ഷക്കണക്കിന്​ ആളുകളുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള വിവാദ നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി രംഗത്ത്​ വന്നിരിക്കുന്നു.

എൻ.ആർ.സിയിൽ പൗരത്വമുള്ളവരായി കണക്കാക്കിയവർ പോലും ഇതോടെ അസമികൾക്കുള്ള അവകാശത്തിന്​ പുറത്താകും. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്​ലിംകളെ ഏറെ ദോഷകരമായി ബാധിക്കുന്ന നീക്കമാണിത്​. പൗരത്വ പട്ടികയിൽ പൗരത്വം ലഭിച്ചുവെന്ന്​ ആശ്വസിച്ച മൂന്ന്​ കോടിയോളം ജനങ്ങൾക്ക്​ വീണ്ടും 1951 മുതൽക്കുള്ള രേഖകൾക്കായി നെ​േട്ടാട്ടമോടേണ്ട സാഹചര്യം വരും. പുതിയ ശിപാർശകൾ അംഗീകരിച്ചാൽ രാജ്യത്താദ്യമായി പൗരത്വപട്ടികയുണ്ടാക്കിയ അസമിൽ രണ്ടാമത്തെ പൗരത്വ പരീക്ഷണമായി ഇത്​ മാറും.

1971ന്​ മുമ്പ്​ അസമിലേക്ക്​ കുടിയേറിയവരെ തദ്ദേശീയരായി കണക്കാക്കുന്ന അസം ഉടമ്പടി വ്യവസ്​ഥകൾ അട്ടിമറിച്ച്​ 1951ന്​ മുമ്പ്​ അസമിലുള്ളവരെ മാത്രം അസമീസ്​ വംശജരായി കണക്കാക്കിയാൽ മതിയെന്നാണ് സമിതിയുടെ സുപ്രധാന നിർദേശം.

ഇൗ തരത്തിൽ അസമികളായി പരിഗണിക്കുന്നവർക്ക്​ ലോക്​സഭയിലും നിയമസഭയിലും 69 ശതമാനവും സർക്കാർ ജോലികളിൽ 80 ശതമാനവും സംവരണം നൽകണമെന്നുമാണ്​ നിർദേശം.

റിട്ടയേഡ്​ ജസ്​റ്റിസ്​ ബിപ്ളബ്​ കുമാർ ശർമ അധ്യക്ഷനായ 13 അംഗ സമിതിയുടെ ശിപാർ​ശ അംഗീകരിച്ചാൽ ലോക്​സഭയിലും നിയമസഭയിലും 80 ശതമാനം മണ്ഡലങ്ങളും സംവരണ മണ്ഡലങ്ങളായി മാറും. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും 16 ​ശതമാനം സംവരണത്തോടു കൂടി ഇൗ 67ശതമാനം കൂടി ചേർന്നാണ്​ 80 കവിയുക. 13 അംഗ സമിതിയിലെ പത്ത്​ പേരും ഇതിനെ പിന്തുണച്ചു. അവശേഷിക്കുന്ന മുന്ന്​ പേർ അസമിൽ 1951ന്​ മുമ്പ്​ എത്തിയവർക്ക്​ നിയമ നിർമാണ സഭകളിൽ 100 ശതമാനം വേണമെന്നാണ്​ അഭിപ്രായപ്പെട്ടിരിക്കുന്നത്​.

സംസ്​ഥാനത്തിന്​ പുറത്തുനിന്നുള്ള ജനങ്ങൾക്ക്​ അസമിൽ സഞ്ചരിക്കാൻ ഇന്നർലൈൻ പെർമിറ്റ് ​(​െഎ.എൽ.പി) ഏർപ്പെടുത്താനും സമിതി ശിപാർശ ചെയ്യുന്നുണ്ട്​. സമിതി റിപ്പോർട്ട്​ ഇൗയാഴ്​ച ആഭ്യന്തര മന്ത്രാലയത്തിന്​ സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *