ട്രംപിന് മുന്നില്‍ ‘നാണം മറക്കാന്‍’ ഗുജറാത്ത് മതില്‍ കെട്ടുന്നു

ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ ചേരി പ്ര​ദേ​ശ​ങ്ങ​ൾ മ​തി​ൽ കെ​ട്ടി മ​റ​യ്ക്കാ​ൻ തീ​രു​മാ​നം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം മു​ത​ൽ ഗാ​ന്ധി​ന​ഗ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചേ​രി​പ്ര​ദേ​ശ​ങ്ങ​ളാ​ണ് അമേരിക്കന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ണ്ണി​ൽ പെ​ടാ​താ​രി​ക്കാ​ൻ വ​ൻ മ​തി​ലു​ക​ൾ കെ​ട്ടി മ​റ​യ്ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രുമാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ട്രം​പി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്നു​പോ​കു​ന്ന സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും ഇ​ന്ദി​ര പാ​ല​വും ത​മ്മി​ൽ ചേ​രു​ന്ന സ്ഥ​ല​ത്ത് ഏ​ഴ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. 2,500ല​ധി​കം പേ​ർ താ​മ​സി​ക്കു​ന്ന ചേ​രി പ്ര​ദേ​ശ​ങ്ങ​ളും കു​ടി​ലു​ക​ളും ഇ​തു വ​ഴി മ​റ​യ്ക്ക​പ്പെ​ടും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് 50 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. 16 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഗു​ജ​റാ​ത്തി​ൽ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24നാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോദിയും ട്രംപും പങ്കെടുക്കും. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും. മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെത്തന്നെയാണ് ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *