സെൻസസിൽ ആദിവാസികളെ പ്രത്യേക മത വിഭാഗമായി കാണണമെന്ന ആവശ്യം ശക്തിപ്പെടുന്നു

ഡൽഹി: 2021 ലെ സെൻസസിൽ ആദിവാസികളെ പ്രത്യേക മത വിഭാഗമായി പരിഗണിക്കണമെന്ന് ആദിവാസി സംഘടനകൾ. ഈ ആവശ്യമുന്നയിച്ചു് ജനുവരി 18നു ഡൽഹിയിലെ ജന്തർ മന്ദറിൽ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ വിവിധ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

“ആദിവാസികൾ ഹിന്ദുക്കളല്ല, കാലങ്ങളായുള്ള സെൻസസിൽ ഞങ്ങളെ ഹിന്ദുവായി പരിഗണിക്കുന്നതിൽ ഞങ്ങൾ ഒട്ടും സന്തുഷ്ടരല്ല.” – അവർ പറഞ്ഞു.

സെൻസസിൽ ആദിവാസികൾക്കായി പ്രത്യേകം കോളം വേണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. കാരണം അവർ അവരെ നിലവിലുള്ള ഒരു മതത്തിലും പെടുന്നവരായി കാണുന്നില്ല.

സെൻസസ് വിവരങ്ങൾ മാനദണ്ഡമാക്കി കൊണ്ടാണ് രാജ്യത്തെ ക്ഷേമ-വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ആദിവാസികൾ രാജ്യത്ത് പരന്നു കിടക്കുന്ന ഒരു വിഭാഗമാണ്. ഹിന്ദു മതത്തിൽ ഉൾപ്പെടുത്തിയാൽ ആദിവാസികളുടെ കൃത്യമായ കണക്ക് അതിൽ നിന്ന് ലഭിക്കുകയില്ല. അതെ സമയം പ്രത്യേക മതവിഭാഗമായി പരിഗണിക്കുകയാണെങ്കിൽ കൃത്യമായ വിവരങ്ങൾ ലഭിക്കുകയും അവർക്ക് അനുയോജ്യമായ പോളിസികൾ രൂപപ്പെടുത്താൻ സാധിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *