അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍

രണ്ട് ദിവസം നീണ്ട ഇന്ത്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും അദ്ദേഹത്തെ സ്വീകരിക്കുന്നതിന് എത്തിയിരുന്നു. വർണാഭമായ ചടങ്ങുകളുടെ അകമ്പടിയോടെയാണ് അമേരിക്കൻ പ്രസിഡന്റിനെ ഇന്ത്യ സ്വീകരിച്ചത്.

എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ കൃത്യം രാവിലെ 11∶40ന് അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിയത്. ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയുമൊത്താണ് ട്രംപ് എത്തിയത്. വ്യത്യസ്തമായ കലാപരിപാടികളാണ് ട്രംപിനെ സ്വീകരിക്കുന്നതിനായി ഒരുക്കിയത്.

ഉച്ചക്ക് 1.30ന് മൊട്ടേറെ സ്റ്റേഡിയത്തിൽ നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിയെ ഡൊണാൾഡ് ട്രംപ് അഭിസംബോധത ചെയ്തു. പതിനായിങ്ങളാണ് നമസ്‌തേ ട്രംപ് പരിപാടിക്കായി എത്തിച്ചേര്‍ന്നത്. ആദരവിന് നന്ദിയെന്നും പ്രസംഗത്തിൽ ട്രംപ്. നമസ്തേ പറഞ്ഞ് ആരംഭിച്ച ട്രംപിൻ‌റെ പ്രസംഗത്തിൽ നരേന്ദ്രേമോദിക്ക് വാനോളം പുകഴ്ചത്തൽ. മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരം.

ഇന്ത്യയോട് സ്‌നേഹമാണുള്ളത്. ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണുള്ളത്. ഇസ്‍ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി ചേര്‍ന്ന് പോരാടും. പാകിസ്താനുമായും ഊഷ്മള ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം പുതിയ മാനങ്ങള്‍ കീഴടക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി സംഘടിപ്പിച്ച നമസ്‌തേ ട്രംപില്‍ സംസാരിച്ച മോദി, ഇത് പുതുചരിത്രമാണെന്നും പറഞ്ഞു.

കണക്കില്ലാത്ത കഴിവുകള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നു പറഞ്ഞ ട്രംപ്, ബോളിവുഡിനെ കുറിച്ചും സാംസ്കാരിക വെെവിധ്യങ്ങളെ കുറിച്ചും പരാമര്‍ശിച്ചു. ഇന്ത്യയുടെ നല്ല ഭാവിക്കും പുരോഗതിക്കും ഹിന്ദുവും, മുസ്‌ലിമും, ക്ര്യസ്ത്യനും, സിക്കും ഒരുമിച്ച് നിൽക്കണമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ യുഎസ് പ്രസിഡന്റും ഭാര്യയും സബര്‍മതി ആശ്രമം സന്ദർശിച്ചു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ച് ആശ്രമത്തിലെ ചര്‍ക്കയില്‍ ട്രംപ് നൂല്‍ നൂറ്റു. സന്ദര്‍ശക ഡയറിയില്‍ ട്രംപ് തന്റെ അനുഭവഭങ്ങളും കുറിച്ചു. ട്രംപിനെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തും കാര്യങ്ങൾ വിശദീകരിച്ചതും പ്രധാനമന്ത്രി മോദി.

അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നാലു പ്രസിഡന്റുമാരാണ് ഇന്ത്യയിലെത്തിയത്.

2000 ലെ ബിൽ ക്ലിൻഡൻറെ സന്ദർശനത്തോടെയാണ് ഇന്ത്യയും അമേരിക്കയും കൂടുതൽ അടുത്തത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും, സാമ്പത്തികരംഗത്ത് തുടക്കം കുറിച്ച ഉദാവത്ക്കരണ നയങ്ങളും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ സ്ഥാനം പുനക്രമീകരിക്കപ്പെടുന്ന കാലമായിരുന്നു അത്. തുടർന്നിങ്ങോട്ട് അധികാരത്തിലെത്തിയ മുഴുവൻ പ്രസിഡന്റുമാരും ഇന്ത്യയിൽ സന്ദർശനത്തിനെത്തി. 2006 ലെ ജോർജ് ഡബ്ലു ബുഷിൻറെ സന്ദർശനത്തിലാണ് ഇന്ത്യ അമേരിക്ക ആണവകരാർ ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *