ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത്; പൊടിച്ചത് 83 ലക്ഷം!

സിഎജി റിപ്പോര്‍ട്ട് ഇ​ട​തു​മു​ന്ന​ണി സര്‍ക്കാരിനെ വിവാദത്തിൽ മുക്കിയ സമയത്താണ് മറ്റൊരു ധൂർത്തിൻ്റെ വാർത്തകൂടി പുറത്തു വരുന്നത്.

രണ്ടാം കേരള സഭയിൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി മാ​ത്രം ഒ​രു കോ​ടിയോളം രൂ​പ ചെ​ല​വാ​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ തെളിയിക്കുന്നു. ഭക്ഷണത്തിനു വേണ്ടി മൂന്നുദിവസത്തേക്ക് അറുപതുലക്ഷത്തോളം രൂപ ചിലവാക്കിയിട്ടുണ്ട്. താമസത്തിന് 23ലക്ഷത്തോളം രൂപയും. ഒരു നേരത്തെ ഉച്ചഭക്ഷണത്തിന് 1900 രൂപയും രാത്രി ഭക്ഷണത്തിന് 1700 രൂപയും ചെലവിട്ടു. സഭയിലെ അംഗങ്ങളായി 282 പേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടി ഒരു നേരം 700 പേരുടെ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയെന്നാണ് കണക്കുകള്‍.

Image result for ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത്

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍,മാസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രതിനിധികള്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നത്. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.

ജ​നു​വ​രി 1, 2, 3 തിയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോ​ക​കേ​ര​ള സഭയിൽ, ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍, എം​പി​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു​പു​റ​മേ 178 പ്ര​വാ​സി പ്ര​തി​നി​ധി​ക​ളു​മാ​ണ് പങ്കെടുത്തത്. പ്രതിപക്ഷനേതാവടക്കം 69 യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു. പരാമവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 282 ആണ്. എന്നാല്‍ ഭക്ഷണം നല്‍കിയത് 700 പേര്‍ക്കെന്നാണ് രേഖകള്‍.

അതേസമയം, ധൂർത്ത് വിവാദം പ്രവാസികളോടുള്ള അവഹേളനമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ യൂസുഫലി പ്രതികരിച്ചു. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തത്. ഇക്കാര്യം വിമർശകർ ഓർക്കണമെന്നും എം.എ യൂസുഫലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *