ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് ഒരാള്‍ക്ക് ഹാൻഡ വൈറസ് ബാധ സ്ഥിരീകരിച്ചതും ഇയാള്‍ മരണത്തിന് കീഴടങ്ങിയതും.
18,000ൽ അധികം ആളുകളെ മരണത്തിലേക്ക് എത്തിച്ച് കൊറോണ ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കെ മറ്റൊരു വൈറസ് കൂടി എത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഒരാൾ ഹാന്റാ വൈറസ് ബാധിച്ച് മരിച്ചുവെന്ന് രാജ്യത്തെ മാധ്യമം റിപ്പോർട്ട് ചെയ്തു. ആളുകളെ കൂടുതൽ പരിഭ്രാന്തിയിൽ എത്തിച്ചാണ് ഹാന്റയുടെ വരവ്. ഇത് പക്ഷേ പുതിയ വൈറസ് അല്ലെന്നാണ് വിവരം. ചൈനയിലെ യുനാനിൽ നിന്നുള്ള ആളാണ് മരിച്ചത്. ചാർട്ടേഡ് ബസ്സിൽ ഷാൻഡോംഗ് പ്രവിശ്യയിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹം മരിച്ചതെന്ന് ചൈനയുടെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ബസിലെ മറ്റ് യാത്രക്കാരേയും പരിശോധനയ്ക്ക് വിധേമയാമാക്കി.
ലോകത്തിന് അടുത്ത പ്രതിസന്ധി ഈ വൈറസ് സൃഷ്ടിക്കുമോ എന്നാണ് വലിയ ആശങ്ക. എലികളിൽ നിന്നാണ് പ്രധാനമായും ഹാന്റാ വൈറസ് പടരുന്നത്. ശ്വാസകോശത്തെയും വൃക്കയേയും ബാധിക്കുന്ന വൈറസ് ബാധ വായു വഴിയല്ല പകരുന്നത്. എലിയും മലം, മൂത്രം, ഉമിനീർ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗമെത്തുന്നത്. ഹാന്റാവൈറസ് പൾമണറി സിൻഡ്രോം (എച്ച്പിഎസ്), ഹെമറേജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം (എച്ച്എഫ്ആർഎസ്) എന്നിവക്കാണ് വൈറസ് കാരണമാകുക.
കൊറോണ വൈറസ് പകരുന്നതു പോലെ ഒരു പകര്‍ച്ച വ്യാധിയായി പകരുന്നവയല്ല ഹാന്‍ഡ വൈറസ്. എലികളും അണ്ണാനും ഉള്‍പ്പെടുന്ന മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളാണ് ഹാൻഡ വൈറസിന്റെ ഉറവിടം. നല്ല ആരോഗ്യമുള്ളവര്‍ക്കും ഹാന്‍ഡ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് വൈറസ് പകരില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോള് വ്യക്തമാക്കുന്നത്. കൊവിഡ് 19 പോലെ രോഗബാധയുള്ളവരുടെ സാമിപ്യം വഴി ഹാൻഡ വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരില്ല. എലികളുടെ മൂത്രം, കാഷ്ഠം, കൂടുകള്‍ തുടങ്ങിയവയില്‍ സ്പര്‍ശിച്ച ശേഷം ആ കൈ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ വൈറസ് പകരാൻ സാധ്യതയുണ്ട്.
പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്നങ്ങള്‍, തുടങ്ങിയവയാണ് ഹാൻഡ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് ബാധിച്ചവരില്‍ പകുതിയോളം പേരില്‍ ഈ ലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗം മൂര്‍ച്ഛിച്ചാല്‍ ശ്വാസകോശ അണുബാധയ്ക്കും സാധ്യതയുണ്ട്.
നേരത്തെ ലോകത്ത് ചിലിയും അർജന്റീനയിലും മാത്രമാണ് വൈറസ് റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം ഇവിടങ്ങളിൽ രോഗ ബാധിതനായ വ്യക്തിയുമായി അടുത്ത് ഇടപഴകിയവരിലേക്ക് രോഗം പകർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ടിൽ പറയുന്നു.