കാശ്മീരിൽ മധ്യസ്ഥത വഹിക്കാനുള്ള യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിൻ്റെ സന്നദ്ധത ഇന്ത്യ തള്ളി

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിൻ്റെ വാഗ്‌ദാനം ഇന്ത്യ നിരസിച്ചു. അനധികൃതമായി പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന ഭൂപ്രദേശത്ത് (പാക്കധീന കശ്മീർ) നിന്നും പാകിസ്ഥാനെ ഒഴിപ്പിക്കുകയാണ് യഥാർത്ഥ പ്രശ്നമെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Image result for pakistan occupied kashmir

കശ്മീരിലെ സ്ഥിതിഗതികളിൽ തനിക്ക് ആശങ്കയുടെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കണമെന്നും ഗുട്ടറസ് ഞായാറാഴ്ച ഇസ്‌ലാമാബാദ് സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പിന്തുണയോടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ വിശ്വസനീയമായ നടപടികൾ സ്വീകരിക്കുവാൻ യുഎൻ മേധാവി പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രാവിഷ്‌കുമാർ പറഞ്ഞു.

“ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ മൂന്നാം കക്ഷി മധ്യസ്ഥതക്ക് യാതൊരു സാധ്യതയുമില്ല. എല്ലാ തർക്കങ്ങളും ഉഭയകക്ഷിപരമായി പരിഹരിക്കാനാവും. പക്ഷെ, യഥാർത്ഥ പ്രശ്നം പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ മോചിപ്പിക്കുക എന്നതാകണം. അതിർത്തിയിലെ ഭീകരത യുഎൻ സെക്രട്ടറി ജനറൽ തടയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിലെയും കശ്മീരിലെയും ജനങ്ങളുടെ മനുഷ്യാവകാശത്തിന് ഭീഷണിയാണ്” പ്രസ്താവനത്തിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *