കൊവിഡ് 19; മാര്‍ച്ച് 31 വരെ എല്ലാ ട്രെയിനുകളും റദ്ദാക്കി

ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്

കൊവിഡ് 19 വ്യാപകമാകുന്നതിനെ തുടർന്ന് രാജ്യത്തെ എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ റദ്ദാക്കി. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും. ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

മെട്രോ ട്രെയിൻ സർവീസുകളുടെ കാര്യത്തിൽ തീരുമാനം വ്യക്തമായിട്ടില്ല. കൊൽക്കത്ത മെട്രോ, സബർബൻ ട്രെയിൻ സർവീസുകൾ നാളെ മുതൽ 31 വരെ നിർത്തിവയ്ക്കും.

എന്നാൽ, മുംബൈ മെട്രോ സബർബൻ ട്രെയിനുകളുടെ കാര്യം റെയിൽവേ ജോയിന്റ് ഡയറക്ടറുടെ ഉത്തരവിൽ പ്രത്യേകം എടുത്തു പറയുന്നില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *