പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ദല്‍ഹിയിലെ ജാഫറാബാദ്-മൗജ്പൂർ മേഖലയിൽ ഇന്നലെ ഉണ്ടായ സംഘർഷങ്ങൾ ഇന്നും തുടർന്നു. പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ റാലി നടക്കുന്നതിനിടെയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. വളരെ പ്രകോപനപരമായാണ് കപിൽ മിശ്ര പ്രസംഗിച്ചത്. ഇത് സംഘര്‍ഷാവസ്ഥക്ക് തുടക്കമിട്ടു. ഷാഹീന്‍ബാഗ് പ്രതിഷേധക്കാരെ നേരത്തെ മിനിപാകിസ്താനികള്‍ എന്ന് വിളിച്ചതില്‍ കപില്‍ മിശ്ര വിവാദമായിരുന്നു. പിന്നാലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്നും കപില്‍ മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി.
ഇന്ന് വീണ്ടും സംഘർഷാവസ്ഥ നിലനിൽക്കെയാണ് തോക്കുമായി ഒരാൾ റോഡിലിറങ്ങി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. അക്രമി പോലീസ് പിടിയിലാകും മുമ്പ് 8 റൌണ്ട് വെടിവെച്ചു. പൊലീസിന് നേരെയും തോക്ക് ചൂണ്ടി. തദ്ദേശ നിർമ്മിച്ച പിസ്റ്റളാണ് ഇയാള്‍ വെടിവെപ്പിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച്ച രാത്രി മുതലാണ് ഷാബിന്‍ബാഗിന് സമാനമായ പ്രതിഷേധം ജാഫറാബാദിൽ ആരംഭിച്ചത്. ഇതോടെ അവിടുത്തെ മെട്രോസ്റ്റേഷന് അടച്ചിട്ടിരിക്കുകയാണ്.
സംഘർത്തിനിടെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ ഗോക്കല്‍ പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മരണപ്പെട്ടു. വീടുകൾക്കും വാഹനങ്ങൾക്കും തീവെച്ചു. പത്തിടങ്ങളിൽ നോരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസിൻ്റെ സാനിധ്യത്തിൽ അക്രമികൾ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസിന്റെയും അറിവോടെയാണ് അക്രമങ്ങൾ അരങ്ങേറുന്നതെന്ന് സംശയിക്കാവുന്ന സംഭവങ്ങൾ ആണ് നടക്കുന്നത്.
ദില്ലിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ആശങ്ക ജനിപ്പിക്കുന്നതാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും ദില്ലി ലെഫ്നന്റ് ഗവര്‍ണറോടും കേന്ദ്ര അഭ്യന്തരമന്ത്രിയോടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.
അപ്ഡേറ്റ്:
ഇന്ന് ഇതുവരെയുള്ള സംഘർഷങ്ങളിൽ പൊലീസുകാരനുള്‍പ്പെടെ മൂന്ന് മരണം