തിരസ്കാരത്തിെൻ്റെ കാലം ഓർമ്മിപ്പിക്കുന്നത്

പ്രവാസി മടക്കവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത പുതിയ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ പത്രപ്രവർത്തകനും മീഡിയ വൺ ജിസിസി വാർത്താ വിഭാഗം മേധാവിയുമായ എംസിഎ നാസർ ഫേസ്ബുക്കിൽ കുറിച്ചത്.

 

Image may contain: Mca Nazer Abdul

രണ്ടായിരത്തിെൻ്റെ തുടക്കം. അന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്ററിക്കൽ റിസർച്ചിൻ്റെ (െഎ.സി.എച്ച്.ആർ) മേധാവിയാണ് എം.ജി.എസ് നാരായണൻ. ‘മാധ്യമ’ത്തിനു വേണ്ടി ഒരു അഭിമുഖം തേടിയാണ് അദ്ദേഹത്തെ ഓഫീസിൽ ചെന്നുകണ്ടത്.

ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു മുസ്ലിം പ്രൊഫസറുമായി സംസാരിച്ചിരിക്കുകയായിരുന്നു എം.ജി.എസ്. ഇരുവർക്കും ഹസ്തദാനം ചെയ്തു. പേരും മാധ്യമ സ്ഥാപനത്തെ കുറിച്ചും കുറഞ്ഞ വാക്കുകളിൽ ഒരു പരിചയപ്പെടുത്തൽ.

ചിരിച്ചു കൊണ്ടാണെങ്കിലും അയാൾ പറഞ്ഞു: ‘ഓഹോ. യു ആർ കമിങ് ഫ്രം എ പൊല്ല്യൂട്ടഡ് സ്റ്റേറ്റ് ആൻറ് എ പൊല്ല്യൂട്ടഡ് കമ്യൂണിറ്റി’

അയാൾ പിന്നെയും ചിരിച്ചു കൊണ്ടിരുന്നു.

കുറച്ചു സമയത്തെ കുശലാന്വേഷണങ്ങൾക്കു ശേഷം പ്രൊഫസർ മടങ്ങി. തൊട്ടുമുമ്പ് അയാൾ പറഞ്ഞ വാക്കുകളുടെ യഥാർഥ പൊരുളറിയാതെ കുഴങ്ങിയ എൻ്റെ അവസ്ഥ തിരിച്ചറിഞ്ഞതു കൊണ്ടാണോ എന്നറിയില്ല, എം.ജി.എസ് പറഞ്ഞു, ‘‘കേരളം പൊതുവെ ശരിയല്ല എന്നാണ് ഇവരിൽ പലർക്കും അഭിപ്രായം ഉള്ളത്’’.

ഉർദു അറിയാത്ത മലയാളി മുസ്ലിംകളെ സ്വന്തം മതത്തിെൻ്റെ കളളിയിൽ പെടുത്താൻ വരെ പറ്റില്ലെന്ന് തുറന്നു പറഞ്ഞ അലിഗഡിലെ സഹപാഠികളെ അറിയാം. അതുകൊണ്ടു തന്നെ പ്രൊഫസറുടെ പ്രതികരണത്തിൽ വലിയ അദ്ഭുതമൊന്നും തോന്നിയതുമില്ല. ഉത്തരേന്ത്യൻ കണ്ണിലാകട്ടെ, കേരളം എന്ന ഒരു സംസ്ഥാനം തന്നെയില്ല. എല്ലാം മദിരാശിയാണ് അവർക്ക്. ‘കാലാ മദിരാശി’ എന്ന പുഛം കലർന്ന ആ പതിവു പ്രയോഗത്തിൽ തന്നെയുണ്ട് വംശജ്വരത്തിെൻറ തീവ്രരൗദ്രത.

കേരളവും മലയാളിയും അവൻ്റെ സ്വത്വവും വേറിട്ട ഒന്നാണ്. സാംസ്കാരിക കൊള്ളക്കൊടുക്കലുകളിലൂടെ രൂപപ്പെട്ടതാണ് ഈ സവിശേഷപ്രകൃതം. ബഹുസ്വര ഭാവവും മൗലികതയും. ഇതു രണ്ടും തന്നെയാണ് അതിെൻറ മുഖമുദ്ര. ഒരുപക്ഷെ, ഇതൊക്കെ തന്നെയാകും ഹിന്ദി മനസുകളുടെ വരേണ്യതയെ വല്ലാതെ രോഷം കൊള്ളിക്കുന്നതും.

നമ്മളും അത്ര മോശക്കാരല്ല. ‘അണ്ണാച്ചി’ എന്ന ആ പരിഹാസ്യ വിളിയിൽ തമിഴ് നാട്ടുകാരനോടുള്ള വെറുപ്പിൻ്റെ ചെറിയ ഘടകം നേരത്തെ നാം കൊണ്ടുനടക്കുന്നുണ്ട്. പ്യൂരിറ്റൻ സമൂഹമാണ് നാം എന്ന ബോധ്യവും അതിലുണ്ട്. തൊട്ടപ്പുറത്തെ തമിഴൻ അധ:കൃതനും വിവരമില്ലാത്തവനുമാണെന്ന കപടമുൻവിധിയാണത്. എങ്കിലും കേരളീയ പൊതുബോധത്തെ ഇതൊന്നും അത്ര വലുതായി ബാധിച്ചിട്ടില്ല. അതാണ് നമ്മുടെ മികവും.

കോവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യയും കേരളവും കുടിയേറ്റ തൊഴിലാളികളോട് എങ്ങനെ പെരുമാറി എന്നത് നാളത്തെ പഠനവിഷയം ആകും. ഉള്ളിൽ അത്ര മതിപ്പില്ലെങ്കിൽ കൂടി പുറം മനുഷ്യരെ ഉൾക്കൊള്ളാൻ പാകപ്പെട്ട ജനതയാണ് നാമെന്ന് തെളിയിച്ച നാളുകൾ കൂടിയാണിത്. ‘അതിഥി തൊഴിലാളികൾ’ എന്ന ആദരവ് നിറഞ്ഞ സംജ്ഞയോട് നാം കുറെയൊക്കെ നീതി പുലർത്തി. ലോക്ക് ഡൗൺ കാലത്തും പട്ടിണി അറിയാതെ അവരെ പോറ്റി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആദ്യം തന്നെ മാന്യമായ അവസരം ഒരുക്കി. ട്രെയിനുകളിൽ കൈവീശി അവർ യാത്രയായതിൻ്റെ ആഹ്ളാദ ദൃശ്യങ്ങളിലുണ്ട്. കേരളത്തിെൻ്റെ കരുതലും നിറഞ്ഞ സ്നേഹവായ്പും. നടന്നുതളർന്ന് വിണ്ടുകീറിയ ഉത്തരേന്ത്യൻ കാൽപാദങ്ങളുടെ സങ്കടകാഴ്ചകൾക്കിടെയാണ് കേരളത്തിൽ ഈ ചേർത്തു പിടിക്കലിൻ്റെ ചന്തം. എന്നിട്ടും വംശവെറി മൂത്ത ഇംഗ്ലീഷ്, ഹിന്ദി ചാനലുകൾ മലപ്പുറം ആനക്കാഴ്ചകളിൽ കേരളത്തെയും ഒരു മതത്തെയും അടയാളപ്പെടുത്താൻ മൽസരിക്കുകയായിരുന്നു.

അറിയാതെ ഉള്ളിൽ ചോദിച്ചു പോയി, ‘മിഅ്മാൻ മസ്ദൂർ’ എന്ന ഒരു മനോഹര സംജ്ഞയും കരുതലും. അത് എന്നായിരിക്കും ഇനി ഉത്തരേന്ത്യയിൽ സ്വപ്നം കാണാൻ കഴിയുക?

സഫ്‌ദർ ഹാഷ്‌മി ചിന്തിയ ചോര ഉണങ്ങാത്ത ഉത്തരേന്ത്യൻ തെരുവിൽ ആ സ്വപ്നസാക്ഷാത്കാരം അത്രയെളുപ്പമാകില്ലെന്നും അറിയാം. പക്ഷെ, അതിനേക്കാൾ ഭീതി തോന്നുന്നത് കേരളത്തെ കുറിച്ച് ഓർക്കുമ്പോഴാണ്.

In pictures Mission Vande Bharat: Indians evacuated from different ...

പ്യൂരിറ്റൻ ബോധം പൊതുമലയാളിയുടെ ഉള്ളിലേക്ക് ഏറ്റവും കൂടുതൽ സംക്രമിച്ചത് ഈ കോവിഡ് കാലത്താണ്.

രണ്ട് ഫേസ്ബുക് പോസ്റ്റുകൾ കാണുക.

ഒന്ന്, ചെന്നൈയിൽ നിന്ന് നാട്ടിലെത്തി ക്വാറൻറയിൻ കാലം രേഖപ്പെടുത്തിയ മാധ്യമ പ്രവർത്തക രേഖാ ചന്ദ്രയുടേത്: ‘‘കഴിഞ്ഞദിവസം അടുത്ത ഫ്‌ളാറ്റില്‍ നിന്ന് വീണ്ടും കോള്‍ വന്നു. ഫ്‌ളാറ്റിന് പുറത്ത് എന്തോ പണി നടക്കുന്നുണ്ട്. എൻ്റെ ഫ്‌ളാറ്റിൻ്റെ മറുവശത്തുകൂടി പണിക്കാര്‍ക്ക് ടെറസിലേക്ക് പോകണം. അതുകൊണ്ട് എൻ്റെ ജനലുകള്‍ അടച്ചിടണം, പണിക്കാര്‍ക്ക് പേടിയാണ് എന്ന്. ആ ജനലും വഴിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതാണ്. 14 ദിവസം ആരെയും കാണാതെ ഒറ്റയ്ക്കിരിക്കുക എന്നത് തന്നെ മാനസികമായി തളര്‍ന്നുപോകുന്ന ഒരേര്‍പ്പാടാണ്. അതിനിടയിലാണ് ആളുകളുടെ മോശമായ വാക്കുകളും പെരുമാറ്റവും. എത്ര ബോള്‍ഡാവാന്‍ ശ്രമിച്ചാലും നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥ. ഓരോ ദിവസവും ഇതുപോലുള്ള മാനസിക പീഢനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.
ഇത് എൻ്റെ മാത്രം അനുഭവമല്ല. ഒറ്റപ്പെടുത്തിയും വീടിന് കല്ലെറിഞ്ഞും കടകള്‍ അടിച്ചുപൊളിച്ചും തെറിവിളിച്ചും അവരവരുടെ ജീവിതം ‘സുരക്ഷിതവും ആനന്ദകര’വുമാക്കുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിവന്നിട്ടുണ്ട്…”

തീർന്നില്ല, മുഹ്സിൽ കൊയ്ലോത്ത് എന്ന കോഴിക്കോടൻ ചെറുപ്പക്കാരെൻറ ഫേസ്ബുക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ: ‘‘ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് നാഴികക്ക് നാല്പതു വട്ടം പറഞ്ഞു കൊണ്ടിരിക്കുന്ന കേരളാ സർക്കാർ, ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പുറത്തുനിന്നും വരുന്നവരോടുള്ള സമീപനം മാറ്റാൻ ഉതകുന്ന ഒരു ശ്രമവും നടത്തുന്നില്ല. എന്നാൽ കോവിഡ് കേസുകൾ തരം തിരിച്ചു പറഞ്ഞു ജനങ്ങളുടെ ഈ മനോഗതിക്കു ആക്കം കൂട്ടുകയാണ്. ഈ തരം തിരിച്ചുള്ള കണക്ക് പറച്ചിൽ കാരണമായിതന്നെ ആകണം ആദ്യ ഘട്ടത്തിൽ പ്രവാസികളോടും പിന്നീട് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കെതിരിലും ഒരു പൊതു ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവുക…
ഈ സാഹചര്യത്തിൽ ആണ് മുകളിലെ ചോദ്യം പ്രസക്തമാവുന്നത്. ആരുടേതാണ് കേരളം? കേരളം ഭരിക്കുന്ന സർക്കാരിൻ്റെയും, കേരളത്തിലെ മനസ്സിന് തുരുമ്പ് ബാധിച്ച നാട്ടുകാരുടേതും മാത്രമാണോ? അന്യ നാടുകളിൽ പഠിക്കുന്ന, ജോലി ചെയ്യുന്ന മലയാളികൾക്ക് എന്താണ് സ്ഥാനം?’’

ഈ രണ്ട് പോസ്റ്റുകളും കേരളീയ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയതും പേടി കൂട്ടുന്നു.

ഉത്തരേന്ത്യൻ മാധ്യമ, പൊതുബോധം കേരളത്തിലും മറ്റൊരു നിലക്ക് രൂഢമൂലമാകുന്നതിൻ്റെ സൂചനകളാണ് പ്രവാസികളുടെ ക്വാറൻറയിൻ അനുഭവങ്ങൾ രേഖപ്പെടുത്തുന്നത്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ ചുരുക്കി കെട്ടുന്നതു ശരിയല്ല. കാരണം അറിഞ്ഞോ, അറിയാതെയോ ഉള്ള ഒരു വ്യവസ്ഥാപിത പിന്തുണ പ്യൂരിറ്റൻ വാദത്തിന് ലഭിക്കുന്നുണ്ട്. കേരളം മെച്ചമാണ്. പ്രവാസികളാണ് കുഴപ്പക്കാർ എന്ന വായനക്ക് അത് ഇന്ധനം പകരുന്നുണ്ട്.

കേരളത്തിെൻ്റെ വ്യതിരിക്തത കാത്തുസൂക്ഷിക്കാൻ ഭരണ സംവിധാനങ്ങൾ പുലർത്തുന്ന ഉൽസാഹവും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നുണ്ട്.

വിദേശത്തു നിന്നും വരുന്നവർ എല്ലാം കോവിഡ് വാഹകരാണെന്ന തോന്നലിന് ആധികാരികത നൽകുന്നതാണ് സമീപനം.

പ്യൂരിറ്റൻ കാഴ്ചപ്പാടിൻ്റെ വ്യവസ്ഥാപിതത്വം നടന്നുകഴിഞ്ഞിരിക്കുന്നു. പരദേശികളായ ഇരകളിൽ അത് സൃഷ്ടിക്കുന്ന നീറ്റലിെൻ്റെ ആഴം പലരും കാണാതെ പോകുന്നു. ‘രോഗത്തെയാണ് ചെറുക്കേണ്ടത്, രോഗിയെ അല്ല’ എന്ന ആപ്തവാക്യവും ‘പേടി വേണ്ട, ജാഗ്രത മതി’ എന്ന മുദ്രാവാക്യവും കേരളീയ മലയാളിയെ പഠിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

അതിഥി തൊഴിലാളികൾക്ക് അനുവദിച്ച കരുതൽ പ്രവാസലോകത്തെ മനുഷ്യർക്ക് നിഷേധിക്കാൻ ഭരണസംവിധാനം ശ്രമിക്കുന്നുണ്ടോ? ഈ ചോദ്യവും ഏറെ പ്രസക്തമാണ്.

ക്വാറൻറയിനിൽ കഴിയുന്നവർ നിയമം ലംഘിക്കുന്നുണ്ടോ എന്ന് അയൽവീട്ടുകാർ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ വാക്കുകൾ പോലും സദാചാര പൊലീസിങ് മനസുള്ളവർ ഉൾക്കൊണ്ടത് അന്യൻ്റെ സ്വകാര്യതക്കു മേൽ അക്രമാസക്തമായി ഇടപെടാനാണ്.

പ്രവാസികളെ കൊണ്ടു വരുന്നതിന് പുതിയ വിലക്കുകളും നിയന്ത്രണവും ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ ‘ധീരകൃത്യ’മായി ആഘോഷിച്ചു കൊണ്ടുള്ള പൊതുമനസിൻ്റെ അസ്സൽ വികാരപ്രകടനം തന്നെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമൻറുകളിൽ നിറഞ്ഞതും. പ്രവാസികളുടെ മടങ്ങി വരവിനേക്കാൾ കേരളത്തിൻ്റെ ആരോഗ്യ സുരക്ഷയാണ് പ്രധാനം എന്നു വരുത്തുകയാണ്.

ചാർേട്ടഡ് വിമാന കാര്യത്തിൽ ഉണ്ടായ മലക്കം മറിച്ചിലും മറ്റൊന്നല്ല. പ്രവാസികളെ ചേർത്തു പിടിക്കാൻ മുഖ്യമന്ത്രിയും ഭരണസംവിധാനവും പ്രകടിപ്പിച്ച കരുതലിനെ ‘പുറവാസം’ തുറന്ന് അഭിനന്ദിച്ചതാണ്. മടങ്ങുന്ന പ്രവാസികൾക്ക് ആ പിന്തുണ നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല.

എന്നാൽ ക്വാറൻറയിൻ ചെലവ് പ്രവാസികൾ തന്നെ വഹിക്കണം എന്ന ഉത്തരവോടെ സർക്കാർ മാറി; നിലപാടും. അഞ്ചു ലക്ഷം പേരെ ഉൾക്കൊള്ളാൻ കേരളത്തിനു ശേഷിയുണ്ടെന്നും ചെലവുകൾ സർക്കാർ തന്നെ വഹിക്കും എന്നും പറഞ്ഞിടത്തു നിന്നായിരുന്നു ഈ ഉടന്തടി ചാട്ടം.

ഇൻസ്റ്റിറ്റ്യൂഷനൽ സംവിധാനം പരാജയപ്പെട്ട ഘട്ടത്തിലാണ് സർക്കാറേതര സംവിധാനങ്ങൾ ചാർേട്ടഡ് വിമാന പദ്ധതിക്കൊപ്പം നിന്നത്. ചെറുതും വലുതുമായ എണ്ണമറ്റ കൂട്ടായ്മകൾ സന്നദ്ധത അറിയിച്ചു. നിരക്ക് കൂടുതലായിട്ടും നിരവധി പേർ ഇതിെൻ്റെ ഭാഗമായി മാറാൻ ശ്രമിച്ചു. വിമാന കമ്പനികളും ഇടനിലക്കാരായ ട്രാവൽ ഏജൻസികളുമായി വില പേശി നിരക്കുറപ്പിക്കാൻ പാടുപെടുകയാണ് അസംഖ്യം കൂട്ടായ്മകൾ.

അപ്പോഴാണ് ചാർേട്ടഡ് വിമാനങ്ങൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്ന പുതിയ ഉത്തരവ്.
കോവിഡ് രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. രോഗമുള്ളവരുടെ ഐഡൻറിറ്റി വെളിപ്പെടുത്തരുതെന്നും അവർ പുറത്ത് ഇറങ്ങരുതെന്നും അന്താരാഷ്ട്ര പ്രോട്ടോകോൾ നിലനിൽക്കെയാണ് അവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാനുള്ള അഭ്യർഥന!

എംബസികളെയും കോൺസുലേറ്റുകളെയും കോവിഡ് ടെസ്റ്റ് ചുമതല ഏൽപിക്കണം എന്നുകൂടി മുഖ്യമന്ത്രി പറയുന്നു. ഇത് തങ്ങളെ ട്രോളിയതാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ. പത്തു തവണ മെയിൽ അയച്ചാലും നേരെ ചൊവ്വെ മറുപടി നൽകാൻ വിസമ്മതിക്കുന്നവരെ തന്നെ വേണം കോവിഡ് ടെസ്റ്റ് ബാധ്യത കൂടി ഏൽപിക്കാൻ.

പ്രിയപ്പെട്ട പിണറായി,
അറിയാം, ഉടക്കുകൾ നിവൃത്തികേടിൻ്റെ ഭാഗം തന്നെയാണെന്ന്.
മതി, പ്രവാസികൾ ഇനി വരേണ്ടതില്ല എന്നു പറയുകയായിരുന്നില്ലേ, ഇതിനേക്കാൾ നല്ലത്

Leave a Reply

Your email address will not be published. Required fields are marked *