വില്‍പന നികുതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍‌ പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടറോട് 100 മരങ്ങള്‍ നടാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറ് വൃക്ഷത്തൈകള്‍ നടാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മരം നടേണ്ട സ്ഥലങ്ങള്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ച് കൈമാറണമെന്നും കോടതി. നിലവിൽ കെ. ബിജുവാണ് വയവസായ സെക്രട്ടറി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ദ്ദേശം.

കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന എസ്.എസ്. കെമിക്കല്‍സ് എന്ന സ്ഥാപനം വ്യവസായ വകുപ്പിന് ഒരു അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേൽ 2016ല്‍ ഹിയറിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഉത്തരവും പിന്നീട് നടപ്പായില്ല. ഇതിനെതിരെ എസ്.എസ്. കെമിക്കല്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അമിത് രാവല്‍ വ്യവസായ സെക്രട്ടറി മരത്തൈകള്‍ നടണമെന്ന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *