സംസ്ഥാനത്ത് ഈ വർഷം വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും കടുത്ത ചൂടുമാകും പ്രധാന കാരണം. കഴിഞ്ഞ രണ്ട് പ്രളയങ്ങൾ കാരണം പ്രളയം മിക്ക പ്രദേശത്തും മേല്‍മണ്ണ് ഒഴുകിപ്പോയത് കാരണം ഭൂഗര്‍ഭ ജലവിതാനം വലിയ തോതില്‍ കുറയാന്‍ കാരണമായി. അതിനാല്‍ സംസ്ഥാനത്ത് കടുത്ത കുടിവെള്ളക്ഷാമവും നേരിടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായേക്കുമെന്ന് സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്) മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത്‌ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജനുവരിയിലും ഫെബ്രുവരി മഴയുടെ അളവില്‍ വലിയ കുറവാണ്‌ വന്നിട്ടുള്ളത്‌. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാര്‍ച്ച്‌ മാസമാകുമ്‌ബോഴേയ്‌ക്കും സംസ്ഥാനം കൊടും വരള്‍ച്ച നേരിടേണ്ടിവരും. സാധാരണ മാര്‍ച്ച്‌ മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ്‌ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിട്ടുണ്ട്‌.

കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ്‌ കുത്തനെ കുറഞ്ഞു തുടങ്ങിയതായി കോഴിക്കോട്‌ സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. എ ബി അനിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *