കൊല്ലത്ത് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; കേസ് കേസ് തീവ്രവാദ വിരുദ്ധ സേനക്ക്

കൊല്ലത്ത് കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം. കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇവയിൽ 12 എണ്ണത്തിന്‍റെ മുകളിലും പാകിസ്ഥാൻ ഓഡൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കരൂപമായ PoF എന്ന് എഴുതിയിട്ടുണ്ട്. പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് വെടിയുണ്ടകളെന്നാണ് സംശയം.

Image result for കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം

വെടിയുണ്ടകള്‍‍ പരിശോധിക്കുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം കുളത്തൂപ്പുഴ സ്റ്റേഷനിലെത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. കേസില്‍ മിലട്ടറി ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെടിയുണ്ട കണ്ടെത്തിയ സംഭവം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറി.

Also Read: കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി

വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പി.ഒ.എഫ് എന്നത് പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണെന്നാണ് നിഗമനം. 1981, 1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മിച്ചവയാണ് വെടിയുണ്ടകളെന്നും പ്രാഥമിക പരിശോധനയില്‍ പോലീസ് സംശയിക്കുന്നു. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *