കൈവശമുള്ള ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ എല്ലാ പൗരൻമാര്‍ക്കും ആധാർ അധിഷ്ഠിത യൂനീക് തണ്ടപ്പേർ നടപ്പിലാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ലാന്റ് റവന്യൂ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഗവർണറുടെ ഉത്തരവ് പ്രകാരം സംസ്ഥാന റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തവിറക്കി. ആർഇഎൽഐഎസ് സോഫ്റ്റ് വെയറിൽ ഭൂവുടമകളുടെ വിവരങ്ങൾ ആധാൻ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കപ്പെടും.

No photo description available.

ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ നല്‍കുന്നതാണ് പദ്ധതി. ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രി‍ന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

പുതിയ നിർദേശം നടപ്പിലാവുന്നതോടെ ഒരാളുടെ പേരിൽ വിവിധ വിലാസങ്ങളിൽ സംസ്ഥാനത്തെവിടെയും റജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ ഒറ്റ തണ്ടപ്പേരിൽ ഉൾക്കൊള്ളിക്കാനും പരിധിയിലേറെ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയുമെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ 15 ഏക്കറാണ് ഒരാൾക്കു പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി. ഭൂപരിഷ്കരണ നിയമത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി.

രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും സംസ്ഥാനത്തെ ഓരോ പൌരനും സംസ്ഥാനം മുഴുവന്‍ ബാധകമാവുന്ന രീതിയില്‍ നടപ്പിലാക്കുന്നതാണ് പദ്ധതിയെന്നാണ് ഉത്തരവിലുള്ളത്. ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര്‍ നല്‍കാനുള്ള പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *