രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മന്ത്രി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ ഓരോരുത്തരും സൈനികരാണ്. കൊറോണയെ ഇന്ത്യ ഒരു പരിധി വരെ പിടിച്ചുനിർത്തിഎന്നും പ്രധാന മന്ത്രി.
രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. അതിനാല്‍ തന്നെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും സഹകരണത്താല്‍ കോവിഡിനെ ഒരു പരിധിവരെ തടയാന്‍ രാജ്യത്തിനായിഅദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നുവെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന് കാരണമായത് നിങ്ങള്‍ ഓരോരുത്തരുമാണ്. പോരാട്ടം ശക്തമായി തുടരും. കൊവിഡ് പോരാട്ടത്തില്‍ നമ്മള് ഓരോരുത്തരും സൈനികരാണ്. വലിയ രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യ കൊവിഡിനെ പ്രതിരോധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അംബേദ്കറുടെ ജന്മദിനത്തിൽ നമ്മുടെ സാമൂഹിക ശക്തിയുടെ ഈ കാഴ്ച അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ ഇന്ന് പുതുവർഷാഘോഷമാണ്. എന്നിട്ടും ജനങ്ങൾ നിർദേശം പാലിച്ച് വീടിനകത്ത് വളരെ ലളിതമായി ആഘോഷിക്കുന്നുവെന്നും മോദി പറഞ്ഞു.
മറ്റ് ലോകരാജ്യങ്ങളെക്കാൾ മികച്ച നിലയിലാണ് ഇന്ത്യയുള്ളത്. പല രാജ്യങ്ങളിലും ഇന്ത്യയെക്കാൾ 30% അധികംകേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവരുടെ ത്യാഗത്തിന് മുന്നിൽനമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് ആഘോഷത്തിന്റെ വേളയാണ്. ലോക്ക് ഡൗണിന്റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങൾ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.