ഷഹീൻ ബാഗ്: മധ്യസ്ഥർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തിലേറെയായി ഷഹീൻ ബാഗിൽ തുടരുന്ന ഉ​പ​രോ​ധ സ​മ​രം റോ​ഡി​ൽ​ നി​ന്ന്​ ഒ​ഴി​വാ​ക്കുന്ന വിഷയം ചർച്ച ചെയ്യാൻ നി​യോ​ഗി​ച്ച മ​ധ്യ​സ്​​ഥ​ർ സു​പ്രീം​കോ​ട​തിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് സ​ഞ്​​ജ​യ്​ ഹെഗ്‌ഡെയും സാ​ധ​ന രാ​മ​ച​ന്ദ്ര​നും റിപ്പോർട്ട് സമർപ്പിച്ചത്. ഫെബ്രുവരി 26ന് കോടതി റിപ്പോർട്ട് പരിഗണിക്കും.

രാ​ജ്യ​ത്തി​നാ​യി സ്​​ത്രീ​ക​ൾ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്​ ഒ​രു മാതൃകയായി മാ​റി​യ ശാ​ഹീ​ൻ​ബാ​ഗ്​ ആ​രെ​യും പ്ര​യാ​സ​പ്പെ​ട​ു​ത്താ​ത്ത സ​മ​ര​ത്തി​​​​െൻറ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റ്റാ​മെ​ന്ന്​ സാ​ധ​ന രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു. ഇൗ​സ​മ​രം മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കാ​നു​ള്ള​താ​ണ്​ എ​ന്നാ​ണ്​ ത​ങ്ങ​ളും പ​റ​യു​ന്ന​ത്. സ​മ​ര​ത്തി​​ന്‍റെ സ്​​ഥ​ലം മാ​റ്റു​ന്ന​തു​കൊ​ണ്ട്​ അ​ത​വ​സാ​നി​ക്കു​മെ​ന്ന്​ ക​രു​ത​രു​തെ​ന്നും സാ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

പ്രതിഷേധക്കാരുമായി മധ്യസ്ഥർ നടത്തിയ ചർച്ചകളിൽ ഫലം കണ്ടിരുന്നില്ല. വിഷയം ഗതാഗതമല്ലന്നും പൗരത്വ നിയമമാണെന്നും, ആ നിയമം പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമുള്ള നിലപാട് മധ്യസ്ഥർക്ക് മുമ്പിൽ പ്രതിഷേധക്കാർ രേഖപ്പെടുത്തി.

മൂ​ന്ന്​ സ​മാ​ന്ത​ര വ​ഴി​ക​ളു​ണ്ടാ​യി​ട്ടും ശാ​ഹീ​ൻ​ബാ​ഗി​​​ൻ്റെ പേ​രി​ൽ അ​വ​യെ​ല്ലാം പൊ​ലീ​സ്​ അ​ട​ച്ചി​ട്ട​താണെന്നും സ​മ​ര​ക്കാ​ർ മ​ധ്യ​സ്​​ഥ​രുടെ മുമ്പിൽ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *