മൈക്രോഗ്രീന്‍: പച്ചക്കറികളിലെ താരം

മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികൾ വളർത്താൻ കഴിയുമോ? കഴിയും. വെറും പേപ്പറിൽ നമുക്കാവശ്യമായ ഇലച്ചെടികൾ വീടിനുള്ളിൽത്തന്നെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കോവിഡ്–19 നിയന്ത്രണങ്ങളുമായി വീട്ടിലിരിക്കുമ്പോൾ അനായാസം മൈക്രോഗ്രീൻ ചെടികൾ വളർത്തിയെടുക്കാം.

വളരെ എളുപ്പത്തിലും അനായാസവും ചെയ്യാൻ സാധിക്കുന്ന ഒരു കൃഷി രീതിയാണ് മൈക്രോ ഗ്രീൻ എന്ന കൃഷി രീതി ഇതിനു വലിയ മുതൽ മുടക്കോ അധ്വാനമോ ഇല്ല എന്നതും ഈ കൃഷി രീതിയുടെ ഒരാകർഷണമാണ്.

വിദേശങ്ങളിൽ മൈക്രോഗ്രീൻ പുതിയൊരു ടെൻഡാണെങ്കിലും നമ്മുടെ നാട്ടിൽ ഇവ അതി വ്യാപകമല്ല. ഏതൊരു സാധാരണ പച്ചക്കറിയിലും ഉള്ളതിനേക്കാൾ കൂടുതൽ പോഷകാംശം മൈക്രോ ഗ്രീനിലുണ്ട്. കൂടുതൽ രുചികരമാണെന്നു മാത്രമല്ല, കൂടുതൽ ആകർഷകമായ നിറം ഇവയ്ക്ക് ഒരു അലങ്കാര  മൂല്യവും  നൽകുന്നു. രോഗി പതിരോധശേഷി നൽകുന്നതിലും മൈക്രോ ഗ്രീനുകൾ മുന്നിലാണ്.  വിളവെടുത്ത ഉടനെ നന്നായി കഴുകി പച്ചയ്ക്ക് കഴിക്കുന്നതാണ് ഇതിന്റെ രീതി.

മൈക്രോഗ്രീൻ വിദേശ രാജ്യങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രചാരത്തിലുണ്ട്. പോഷകമൂല്യത്തിന് പുറമേ ആരോഗ്യദായക വസ്തുക്കൾ കൂടുതൽ അടങ്ങിയ ഭക്ഷണദായക ശ്രേണിയിൽപെട്ടതാണ് ഈ സാലഡ് വിളകൾ.

How to Grow Microgreens at Home | Ultimate guide for The Indian ...

എന്താണ് മൈക്രോഗ്രീന്‍

വിത്ത് മുളച്ച് വരുന്ന വളരെ ചെറിയ തൈകളാണ് മൈക്രോഗീന്‍. ഇവ മുളച്ച് 15 ദിവസത്തിനുള്ളില്‍ വിളവെടുക്കണം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍.

പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍ പച്ചക്കറി. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറിയെന്ന് പറയുന്നത് .ഇലക്കറികള്‍ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമാണ് ഇവയ്ക്കുള്ളത് .വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നുണ്ട്. ഗുണം മാത്രമല്ല രുചിയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ് മൈക്രോഗ്രീന്‍. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം.ഇത് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് നമുക്ക് വീട്ടില്‍ തന്നെ ചെയ്തെടുക്കാവുന്നതാണ്. ചകിരിച്ചോറിലാണ് വിത്ത് മുളപ്പിക്കേണ്ടത്.

കൃഷിസ്ഥലമോ കിളയോ രാസവളമോ വളക്കൂട്ടുകളോ വേണ്ട. നമുക്കാവശ്യമായ പോഷകസമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്ളാറ്റിലേയും ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വളര്‍തതാം .എത് വിത്ത് വേണമെങ്കിലും മൈക്രോഗ്രീന്‍ ആയി തയ്യാറാക്കാവുന്നതാണ്. അതിനായി ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍ എന്നിവയെല്ലാം മൈക്രോ ഗ്രീന്‍ ആക്കി മാറ്റിയെടുക്കാവുന്നതാണ്. വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം തന്നെ നമുക്ക് ഇത് പാകം ചെയ്യാനായി എടുക്കാവുന്നതാണ്. ഇത് നമുക്ക് കറിവെച്ചോ അല്ലാതെയോ കഴിക്കാം .എന്തൊക്കെയാണ് ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ . ന്യൂട്രിയന്‍സ് കലവറയാണ് മൈക്രോഗ്രീന്‍സ്. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ പല ആരോഗ്യപ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്.

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങള്‍ എല്ലാം ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് മൈക്രോഗ്രീന്‍സ്. ഹൃദയപ്രശ്നങ്ങള്‍ക്ക് വില്ലനാവുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്ത് ഉണ്ടാവുന്നുണ്ട്. ഹൃദയാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഇന്നത്തെ കാലത്ത് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍സ് ഇലക്കറികള്‍. ഇത് ഹൃദയത്തിന്റെ ബ്ലോക്ക് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കാം.

അതുപോലെ തന്നെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൈക്രോഗ്രീന്‍സ് പച്ചക്കറികള്‍ സഹായിക്കും. മൈക്രോഗ്രീന്‍സ് ആൻറി ഓക്സിഡന്റ് കലവറയാണ്. ഈ ഇലക്കറികള്‍ മിക്സ് ചെയ്ത് ഭക്ഷണം ഒരു നേരമെങ്കിലും കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. അതുപോലെ പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് പരിഹാര മാര്‍ഗം കൂടിയാണ് മൈക്രൊഗ്രീന്‍. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും കൂടിയ രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തോ ധാന്യമോ മുളപ്പിച്ച് മൈക്രോഗ്രീനുകളുടെ ഉത്പാദനരീതി തയ്യാറാക്കാം. നെല്ല്, ഗോതമ്പ്, ചോളം, തിന മറ്റു ചെറുധാന്യങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കാം. ബീൻസ്, പയറുവർഗങ്ങൾ, സൂര്യകാന്തി, കടുക്,കാബേജ്, കോളിഫ്ളവർ, ക്യാരറ്റ്, മുള്ളങ്കി, ബീറ്റ്റൂറൂട്ട് എന്നിവയുടെ മൈക്രോഗ്രീനുകളുടെ ഉത്പാദനരീതിനുകളെ വിത്തുമുളപ്പിച്ചും തയ്യാറാക്കാം. വളരെ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന, ഈർപ്പം വളരെ കുറവായ, വായുസഞ്ചാരം കൂടുതലുള്ള സ്ഥലങ്ങളാണ് ഇവയെ വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഇടങ്ങളിൽ രോഗകാരികളായ സൂക്ഷ്മജീവികളുടെ ആക്രമണം താരതമ്യേന കുറവായിരിക്കും.

മൈക്രോഗ്രീനുകളുടെ ഒൗഷധഗുണങ്ങളെക്കറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ജീവകം സി (അസകോർബിക് ആസിഡ്), ജീവകം ഇ (ടോക്കോറോളുകൾ). ജീവകം കെ (ഫിലോകയിനോൺ) ജീവകം എ (ബീറ്റാ കരോട്ടീൻ), മറ്റു കരോട്ടിനോയിഡുകൾ എന്നിവ കാഗിനുകളുടെ ബീജങ്ങളിൽ അടങ്ങിയിട്ടുണ്ട്. വലിയ ചെടികളെക്കാൾ അഞ്ചു മടങ്ങിലേറെ കൂടുതലാണ് മൈക്രോഗ്രീനുകളിലെ പോഷകാംശത്തിന്റെ അളവ്. ചീര, ബേസിൽ, ബീറ്റ്റട്ട്, കാബേജ്, സലറി, ഷെർവിൽ (ഫ്രഞ്ച് പാഴ്സലി), ചൈനീസ് കെയ്ൽ, മല്ലി, പെരുഞ്ചീരകം, ഗാർഡൻകസ്, കടുക്, പാഴ്സി, റാഡിഷ്, റോക്കറ്റ് സാലഡ് എന്നറിയപ്പെടുന്ന അറുഗുല, നോബി, സോറെൽ, സ്വിസ്ചാഡ്, എന്നിവ മൈക്രോഗ്രീനുകളായി വിദേശരാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്നു.

നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. പച്ചക്കറി കൃഷിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കുപോലും മൈക്രോഗ്രീന്‍ തയ്യാറാക്കാം. സുഷിരങ്ങളിട്ട ഒരു പ്‌ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീന്‍ കൃഷിക്ക് ധാരാളം. മണ്ണും, ചകിരിചോറും, ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ട്രേയുടെ പകുതി നിറയ്ക്കണം. നീര്‍വാര്‍ച്ചയ്ക്കായി ട്രേയുടെ അടിയില്‍ ദ്വാരങ്ങളിടാന്‍ മറക്കരുത്.

കംപോസ്റ്റ്, ജൈവവളം, ചാണകം, ചകിരിച്ചോർ, ടാങ്ക്, സിൽറ്റ്, രാസവളം എന്നിവയടങ്ങിയ പോട്ടിങ്ങ് മിശ്രിതമോ പിറ്റ്മോസാ മണ്ണുമായി കലർത്തി വളർച്ചാമാധ്യമം തയ്യാറാക്കാം. വളരെ കുറച്ച് വിത്തുകൾ മാത്രം വിതയ്ക്കാൻ ശ്രദ്ധിക്കണം,വിതയ്ക്കാനുള്ള വിത്തുകൾ 12 മണിക്കൂറോളം വെളളത്തിൽ കുതിർത്തുവെയ്ക്കണം, പുറത്തെട്ടുത്തശേഷം നനഞ്ഞ തുണിയിൽ വിതറിയിൽ മുളപ്പിച്ചെടുക്കാം. 24-36 മണിക്കുറിനകം വിത്തുകൾ മുളക്കും, പാതി മുളച്ച വിത്തുകൾ മണ്ണിൽ പാകിയ ശേഷം അതിനു മുകളിൽ മണ്ണിന്റെ നേരിയ പാളികൊണ്ട് മൂടണം, ഈ പാളിക്ക് വിത്തിന്റെ വലിപ്പത്തിന്റെ ഇരട്ടിയിലധികം കനമുണ്ടാവണം. ദിവസവും രണ്ടോ മൂന്നോ നേരം വെളളം തളിച്ച് മണ്ണ് ഈർപ്പമുള്ളതാക്കി നിലനിർത്താൻ ശ്രമിക്കണം.

വിത്തിൽ നിന്നും മുള പൊന്തുന്നവ രണ്ടിലകൾ വന്ന് പൂർണ്ണമായും വിടരുന്ന പ്രായമാവുമ്പോൾ വിളവെടുക്കാം. ഉഷ്ണമേഖലാ കാലാവസ്ഥയിൽ മുതൽ 14 ദിവസംവരേയും തണുപ്പേറിയ കാലാവസ്ഥയിൽ 14 മുതൽ 21 ദിവസം വരേയും ഇവ വളരാൻ സമയമെടുക്കും. എന്നാൽ അധികനാൾ നിൽക്കാനനുവദിച്ചാൽ ഇലകളുടെ നീളം കൂടി വരികയും അവയുടെ പോഷക മൂല്യവും രുചിയും കുറയുകയുംചെയ്യും.

മൺനിരപ്പിന് അൽപം മുകളിൽ വച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകിയെടുത്താൽ ഉപയോഗത്തിന് തയ്യാറാവും. മുറിച്ചെടുത്തവ പെട്ടെന്ന്കേടുവരുമെന്നതിനാൽ ഉടൻതന്നെ നന്നായി തണുപ്പിച്ച് സൂക്ഷിക്കാനാവശ്യമായ സംവിധാനമൊരുക്കണം. ഇവ ചെറിയ പ്ലാസ്റ്റിക് കവറുകളിലടച്ച് ശീതീകാരികളിൽ സൂക്ഷിക്കാം. സൂക്ഷ്മാണുബാധ ഉണ്ടാവാതെവേണം വിളവെടുപ്പും പാക്കിങ്ങും നിർവഹിക്കേണ്ടത്.

പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാ വിത്തും മൈക്രോഗ്രീന്‍ ആയി വളര്‍ത്തി എടുക്കാം. ഇതിന് പുറമേ ഉലുവ, കടുക് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

ബാല്‍ക്കണിയില്‍ പല തട്ടുകളിലായി ട്രേ നിരത്തുകയാണെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം.വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണുകൊണ്ട് മൂടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരു ട്രേയില്‍നിന്നും ഒരു വര്‍ഷം 24 വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *