മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും

2020 മാർച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ സ്ഥിര അക്കൗണ്ട് നമ്പർ (പാൻ) പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാർച്ച് 31 ന് അവസാനിക്കും.

നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച്‌ 31 ന് അവസാനിക്കുന്നതാണ്. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരി 27 വരെ 30.75 കോടി പാനുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്.

സെപ്തംബര്‍ 30 നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാര്‍ച്ച് 31 നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടത്. പാന്‍ ഉടമ മുമ്പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ജൂലായ് അഞ്ചിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു.

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.

അസാധുവായ പാന്‍ ഉപയോഗശൂന്യമാകും. ആ പാന്‍ ഉപയോഗിച്ച് ഒരു തരത്തിലുമുള്ള പണമിടപാടുകള്‍ നടത്താനോ കഴിയില്ല. അതേസമയം, അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ കൂടുതല്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *