ശാഹീൻബാഗിലെ സമരപന്തലിലേക്ക്​ പെട്രോൾ ബോംബെറിഞ്ഞു

ജനത കര്‍ഫ്യുവിനിടയില്‍ ശാഹീന്‍ബാഗിലെ സമരപന്തലിലേക്ക് പെട്രോള്‍ ബോംബേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പന്തല്‍ ലക്ഷ്യം വെച്ചാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജനത കര്‍ഫ്യു ആയതിനാല്‍ സമരക്കാര്‍ കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.

Image

ജാമിഅ മില്ലിയ സര്‍വകലാശാലക്ക് മുന്നില്‍ ഇന്ന് രാവിലെ അജ്ഞാതര്‍ വെടിയുതിര്‍ത്തായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ‘ജാമിഅ മില്ലിയ ആറാം നമ്പ4 ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത’. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ശാഹിന്‍ബാഗിലും കുത്തിയിരിപ്പ് സമരം നടത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അണുബാധ പടരാതിരിക്കാന്‍ ആവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍, പ്രകടനക്കാര്‍ക്ക് മാസ്‌ക് എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. 2019 ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം പൗരത്വ ഭേദഗതി നിയമത്തിനും നിര്‍ദ്ദിഷ്ട എന്‍ആര്‍സിക്കും എതിരായ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *