ഭക്ഷണമെന്ന്​ കരുതി കടിച്ചത്​ പന്നിപ്പടക്കം; ചരിഞ്ഞ ആന ഗർഭിണി

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ചരിഞ്ഞ കാട്ടാന ഗര്‍ഭിണി.

സൈലൻറ്​ വാലി ദേശീയോദ്യാനത്തിലെ ആനയാണ് ഭക്ഷണമെന്നു കരുതി പന്നിപ്പടക്കം പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെരിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട നിലമ്പൂർ സെക്ഷൻ ഫോറെസ്റ്റ്‌ ഓഫീസർ മോഹൻ കൃഷ്‌ണൻ്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുകയാണ്‌. ദേശീയ മാധ്യമങ്ങളിൽ അടക്കം സംഭവം വലിയ ചർച്ചയായി.

മണ്ണാർകാട് വന ഡിവിഷനിൽ ആയിരുന്നു ദാരുണ സംഭവം. ഗർഭിണിയായ ആനയുടെ വായ് പടക്കത്താൽ പൊട്ടി തകർന്നിട്ടും ഗ്രാമങ്ങളിലൂടെ നടന്ന് വെള്ളിയാർ പുഴയിൽ എത്തി. ആ യാത്രയിൽ ആന ആർക്കും ഉപദ്രവമേല്പിച്ചില്ല. വേദന കുറക്കാനായി പുഴയിൽ ഇറങ്ങുകയായിരുന്നു. സ്​ഫോടനത്തെ തുടർന്ന്​ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്.

പിടിയാനയെ പുഴയിൽ നിന്നു കരക്കെത്തിക്കുവാൻ രണ്ട് കുങ്കി ആനകളുടെ വനപാലകർ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. മേയ് 27 ന് വൈകിട്ട് 4 മണിയോടെ കാട്ടാന ചരിഞ്ഞു. ആനയെ കരക്കെത്തിച്ച് പോസ്റ്റുമാർട്ടം നടത്തിയ ശേഷം വനത്തിൽ അടക്കം ചെയ്തു. പോസ്റ്റുമോർട്ടത്തിലാണ് ആന ഗർഭിയാണെന്ന് അറിഞ്ഞത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന്​ ഡോക്ടര്‍മാര്‍ പറഞ്ഞു.

അതിനിടെ, ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ്​ കേസ്​ രജിസ്​റ്റർ ചെയ്തു.

ഫോറെസ്റ്റ്‌ ഓഫീസർ മോഹൻ കൃഷ്‌ണൻ്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

Leave a Reply

Your email address will not be published. Required fields are marked *