പാതയോരത്ത് അനധികൃത ഫ്ലക്സുകള്‍ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി

റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ബോർഡുകൾ മാറ്റണമെന്ന് കാണിച്ച് റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറും സർക്കുലർ ഇറക്കി

പാതയോരത്ത് അനധികൃത ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. ഫ്‌ലക്‌സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫ്‌ലക്‌സുകളും ബോര്‍ഡുകളും മാറ്റാനും ഡിജിപി നിര്‍ദേശിച്ചു. റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആണ് ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സര്‍ക്കുലര്‍ ഇറക്കിയത്.

ഈ ഹരജിയില്‍ നിരവധി ഉത്തരവുകളും കോടതി പുറപ്പെടുവിച്ചിരുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്യാതിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്ദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള പരാമര്‍ശങ്ങളും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. അവസാനമായി കേസ് പരിഗണിച്ചപ്പോഴാണ് ഡി.ജി.പിയോട് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കുന്ന കാര്യം കോടതി നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ചാണ് ഇപ്പോള്‍ ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *