കടയടച്ച്​ പ്രതിഷേധിച്ചവരോട്​​ കോടതിയിൽ ഹാജരാകാൻ പൊലീസ്​ നോട്ടീസ്

കൊടുങ്ങല്ലൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെ കടകള്‍ അടച്ച് പ്രതിഷേധിച്ചവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് പൊലീസ് നോട്ടീസ്. ആ​റുപേ​ർ​ക്ക്​ ഇ​തി​ന​കം നോ​ട്ടീ​സ്​ ല​ഭി​ച്ചു. ​ഇരുപത്തഞ്ചോളം പേര്‍ പ്രതികള്‍ ആകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കടകള്‍ അടച്ച് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. െപാ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ നോ​ട്ടീ​സ്​ കൈ​മാ​റു​ന്ന​ത്.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിചാരണ വേളയില്‍ ഹാജരാകണമെന്നും കാണിച്ചാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൊടുങ്ങല്ലൂര്‍ പൊലീസ് നോട്ടീസ് നല്‍കിയത്. കൊടുങ്ങല്ലൂരില്‍ പൗരത്വ ഭേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക് എന്ന് പേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് പങ്കെടുത്തത്. ഈ സമ്മേളനം നടക്കുന്നതിനിടെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധമുളള വ്യാപാരികള്‍ കടകള്‍ അടച്ചിട്ടത്. അടച്ചിട്ട കടകള്‍ തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

​ന​ജാ​ഗ്ര​താ​സ​മി​തി​യു​ടെ പേ​രി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​​ല്‍ പ​​​ങ്കെ​ടു​ത്ത​വ​ര്‍ ക​ട​ക​ള്‍​ക്ക്​ ക​ല്ലെ​റി​യു​ക​യും ചി​ല്ല്​ ത​ക​ര്‍​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ക​ട​യു​ട​മ​ക​ളെ രാ​ജ്യ​ദ്രോ​ഹി​ക​ള്‍ എ​ന്ന് ചി​ത്രീ​ക​രി​ച്ച്‌​ പോ​സ്​​റ്റര്‍​ ഒ​ട്ടി​ച്ചു. ഇതില്‍ ​കേ​സെ​ടു​ത്ത ​െപാ​ലീ​സ്​ ആ​ര്‍.​എ​സ്.​എ​സ്​ പ്ര​വ​ര്‍​ത്ത​ക​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.​ ര​ണ്ടു​ ദി​വ​സം ക​ഴി​ഞ്ഞാ​ണ്​ ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്ക​ലും ത​ക​ര്‍​ക്ക​ലും ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊലീസ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ണെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *