പെപ്സി കമ്പനിയുടെ പ്രവര്‍ത്തനം നിർത്തിവെക്കണമെന്ന് കാണിച്ച് പഞ്ചായത്ത് നോട്ടീസ്

പെപ്‌സി കമ്പനി അടച്ചിടാൻ ഉത്തരവ്. കമ്പനി മൂന്ന് മാസത്തേക്ക് അടച്ചിടണമെന്ന് കാണിച്ച് പാലക്കാട് കഞ്ചിക്കോട്ടെ പുതുശ്ശേരി ഗ്രാമപഞ്ചായത്താണ് നോട്ടിസ് നൽകിയത്.

അടുത്തമാസം മൂന്ന് മുതല്‍ ജൂണ്‍ മൂന്ന് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഓരോ ദിവസവും 6 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് പെപ്സി കമ്പനി ഉപയോഗിക്കുന്നത്. കമ്പനി അതിന്റെ ഉള്ളിലുള്ള കുഴല്‍ കിണറില്‍ നിന്ന് ഉപയോഗക്കുന്ന വെള്ളത്തിന്‍റെ കണക്ക് മാത്രമാണിത്.

കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ കിണറുകള്‍ അടക്കം ഉള്ള ജലസ്രോതുസുകളിലും വെള്ളമില്ലെന്ന് പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ പറയുന്നു. നിലവിൽ പുതുശ്ശേരി പഞ്ചായത്തില്‍ കിന്‍ഫ്രയുടെ ബിയർ നിർമ്മാണ കമ്പനി ഉള്‍പെടെ പ്രവർത്തിക്കുന്നുണ്ട്. ജലം അമിതമായി ഉപയോഗിക്കുന്ന എല്ലാ കമ്പനികളുടെയും പ്രവർത്തനം നിർത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Image result for പെപ്‌സി പുതുശ്ശേരി

കേരളം മുൻവർഷങ്ങളെ അപേക്ഷിച്ച് വേനലിൻ്റെ നേരത്തെ തന്നെ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ചൂട് വർധിക്കുന്നു. കുടിവെള്ള ക്ഷാമവും രൂക്ഷമായിക്കഴിഞ്ഞു. എല്ലാത്തവണത്തേയും പോലെ തമിഴ്‌നാട്ടില്‍ നിന്നും ചുരം കടന്നെത്തുന്ന ചൂടുകാറ്റ് പാലക്കാടിൻ്റെ അന്തരീക്ഷം കൂടുതൽ കാഠിന്യമേറിയതാക്കുന്നു.

അടുത്ത മൂന്നു മാസത്തേക്ക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണം എന്നാണ് പഞ്ചായത്ത് പ്രമേയം മൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

പെപ്‌സി പ്ലാന്റ് കഞ്ചിക്കോട് വരുന്നത് വരെ ജലസമൃദ്ധമായിരുന്നു കഞ്ചിക്കോടും പരിസര പ്രദേശങ്ങളും. എന്നാല്‍ ആവശ്യത്തിലധികം ജലം ഊറ്റിയെടുത്ത് ഈ ആഗോളകുത്തക ഭീമന്‍ ഒരു നാടിനെ മുഴുവന്‍ വറുതിയിലേക്ക് തള്ളിയിട്ടു. മഴക്കാലത്ത് പോലും ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായി മാറാന്‍ കഞ്ചിക്കോടിന് അധിക നാളുകള്‍ വേണ്ടിവരില്ല.

Leave a Reply

Your email address will not be published. Required fields are marked *