പാലത്തായി പീഡനം; ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ്സുകാരിയെ സ്‌കൂളില്‍ വെച്ച് ലൈംഗീക ചൂഷണം നടത്തിയ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനായ പത്മനാഭനെ പൊലീസ് പിടികൂടി. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന് തലശേരി ഡി.വൈ.എസ്.പിയാണ് പ്രതിയെ പിടികൂടിയത്. പത്മരാജനെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.

പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാര്‍ച്ച് 17നാണ് ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ കുനിയില്‍ പത്മനാഭനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്.

സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നു.

Also Read: പാലത്തായി പീഡനം: പ്രതിയെ പിടിക്കാതെ പൊലീസിന്​ അപമാനമുണ്ടാക്കരുത്​ -മന്ത്രി കെ.കെ. ശൈലജ

ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പൗരാവകാശ പ്രവര്‍ത്തകര്‍പരാതി നല്‍കിയിരുന്നു. ബി.ജെ.പി. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി.പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.

ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്.

പ്രതി സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് പുറത്ത് തെരച്ചില്‍ നടത്തുന്നതിന് തടസമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. കേരള പൊലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പാനൂരിൽനിന്നു തന്നെയാണ് ഇയാൾ അറസ്​റ്റിലായത്.

വിവിധ സംഘടനകള്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും അറസ്റ്റ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *