റിലയൻസ് പവർപ്ലാന്റിൻ്റെ ആഷ് ഡാം പൊട്ടി; രണ്ടു മരണം, നാലുപേരെ കാണാതായി

മധ്യപ്രദേശിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള കൽക്കരി വൈദ്യുത നിലയത്തിലെ രാസമാലിന്യ സംഭരണി തകർന്ന് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ നാല് പ്രദേശവാസികളെ കാണാതായി. വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്.

ഭോപ്പാലിൽ നിന്നും 680 കിലോമീറ്റർ അകലെ സിംഗ്രൗലിയിലുള്ള കൽക്കരി നിലയത്തിലാണ് സംഭവം. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള്‍ തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയുമായിരുന്നു.സംഭവത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷി നശിക്കുകയും ചെയ്തു.

അപകടത്തില്‍ നാല് പേരെ കാണാതായി. അമ്മയും മകനുമടക്കം വീടിനകത്ത് ഇരുന്നവരാണ് കല്‍ക്കരിചാരവും വെള്ളവും ചേര്‍ന്ന കുത്തൊഴുക്കില്‍ ഒലിച്ചുപോയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാർഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. റിലയൻസ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്‌റോളി ജില്ലാ കളക്ടർ.

പ്ലാൻറിനെതിരെ വ്യാപകമായി പരാതി നിലനില്‍ക്കു മ്പോഴാണ് ദുരന്തം. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് വളരെ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൽ ഉൾപ്പെട്ട 30 അംഗ സംഘം നടത്തിയ തിരിച്ചിലിന് ഒടുവിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *