ദില്ലിയിലാണ് ഞാൻ താമസിക്കുന്നത്. ഇടത്തരം ദില്ലിക്കാർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ. ഇവിടെയോ സമീപത്തു എനിക്ക് പരിചയമുള്ള ഒരു സൊസൈറ്റിയിലോ മുസ്ലിം ആണെന്ന ഒറ്റ കാരണത്താൽ ആളുകൾക്കു താമസിക്കാൻ വീട് ലഭിക്കില്ല. ഫ്ളാറ്റിനോടു ചേർന്ന് പാർക്കുണ്ട്. അവിടെ എന്നും രാവിലെ 50 പേരടങ്ങുന്ന ഒരു മെഡിറ്റേഷൻ ഗ്രൂപ്പ് വരും. അവർക്ക് laughing therapy യുമുണ്ട്. അതീവ പ്രകോപന പരമായ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് അവരുടെ ശ്ലോകങ്ങൾ. ഈ സൊസൈറ്റിയിൽ തന്നെ സ്ത്രീകളുടെ ഒരു സത്സംഗ് സംഘമുണ്ട്. Happy b’day Modiji തുടങ്ങിയ ഭക്തി നിർഭരമായ chantings ആണ് അവർക്കുള്ളത്. ഞങ്ങൾ താമസിക്കുന്ന കിഴക്കൻ ദില്ലിയിൽ ഉൾപ്പെടെ മുസ്ലിംകളെ തിരഞ്ഞു പിടിച്ചാണ് പോലീസും RSS ഗുണ്ടകളും ആക്രമിക്കുന്നത്. ആളുകൾ വീടിന് മുന്നിൽ kaavi /saffron കൊടിയോ തുണിയോ തൂക്കിയിരിക്കുകയാണ്. ഹിന്ദു വീടുകളാണെന്ന് തെളിയിക്കാൻ. ഞങ്ങളുടെ വീട്ടിലെ ജോലിക്കാരി പാഞ്ചാലി പറയുന്നു, എത്ര ഗതികേടുണ്ടെങ്കിലും മുസ്ലിം വീട്ടിൽ മാത്രം ജോലിക്ക് പോവില്ല എന്ന്. ദില്ലിയിൽ ഇപ്പോൾ നടക്കുന്ന വർഗീയ കലാപങ്ങളെ ഇതിനോട് ചേർത്ത് വായിക്കണം. Well scripted ആണിത്. ഭരണകൂടത്തിന് ഇത് തന്നെയാണ് ഇപ്പോൾ ആവശ്യം. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. പൊലീസോ, നീതിപീഠമോ നമ്മുടെ സഹായത്തിനുണ്ടാവില്ല. 7 പേരാണ് ഇത് വരെ മരിച്ചത്. മുസ്ലിംകൾ തീവ്രവാദികളായി മാറുന്നുവെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ? വളരെ സ്വാഭാവികമല്ലേ?