ഷാഹിൻ ബാഗ് മോഡൽ പ്രതിഷേധവുമായി ജാഫറാബാദ്; സമരത്തിന് നേരെ കല്ലേറ്

ഡല്‍ഹിയിലെ ജാഫറാബാദിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്. സംഘടിച്ചെത്തിയ ഒരു വിഭാഗം കല്ലേറ് നടത്തുകയായിരുന്നു. വൈകീട്ട് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഇതേ സ്ഥലത്ത് സി.എ.എ അനുകൂല പ്രകടനം നടത്താനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

അഞ്ഞൂറിലേറെ സ്ത്രീകളുടെ നേതൃത്വത്തിൽ ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോത്തിൽ ഏർപ്പെട്ടവർക്ക് നേരെയാണ് സി.എ.എ. അനുകൂലികൾ സംഘടിച്ചെത്തി കല്ലേറ് നടത്തിയത്. സംവരണ വിഷത്തിൽ ഭീം ആർമി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടിയാണ് ഇന്ന് റോഡുപരോധം നടന്നത്. നേരെത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ജാഫറാബാദ് മെട്രോ അടച്ചിട്ടിരുന്നു.

വനിതാ പ്രതിഷേധത്തെത്തുടർന്ന് സലിംപൂർ യമുന വിഹാർ, മൗജ്പൂർ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചു.

പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സ്ത്രീകൾ പറയുന്നു. ഒരു സാമൂഹിക പ്രവർത്തകനായി സ്വയം വിശേഷിപ്പിക്കുന്ന ഫഹീം ബെയ്ഗ്, ഈ വിഷയത്തിൽ സർക്കാർ വളരെ അശ്രദ്ധമായിരിക്കുകയാണെന്ന് പറഞ്ഞു. ഇതുമൂലം ജനങ്ങളുടെ കോപം കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *