യു.പി.യിലെ സ്വർണ്ണ നിക്ഷേപം: തെറ്റായ വിവരങ്ങളെന്ന് ജി.എസ്.ഐ.

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്ത ജി.എസ്.ഐ. നിഷേധിച്ചു. സ്വര്‍ണത്തിന് പുറമെ യുറേനിയം ഉള്‍പ്പെടെയുളള ധാതുക്കള്‍ ഈ മേഖലയിലുണ്ടെന്നും വാർത്തകളിൽ ഉണ്ടായിരുന്നു.

എന്നാൽ, ജി.എസ്.ഐ. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, 3000 ടണ്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത വാർത്ത നിഷേധിക്കുന്നു. ഈ വാർത്തയുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. സോൻഭദ്ര ജില്ല മൈനിങ് വകുപ്പ് പുറത്ത് വിട്ട വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.

Image

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ, കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തത് “ഈ സ്വർണ്ണ ശേഖരം ഇന്ത്യയെ ലോകത്തെ രാണ്ടാമത്തെ ശക്തിയാക്കും” എന്നായിരുന്നു.

യു.പി.യിലെ സോൻഭദ്ര ജില്ലയിൽ 3000 ടൺ ശേഷിയുള്ള സ്വർണ്ണ ഖനി കണ്ടെത്തി

സോൻഭദ്ര ജില്ലയിൽ ധാതു നിക്ഷേപം തേടി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സർവേ ആരംഭിച്ചത് 1992-93 കാലത്താണ്. സ്വർണ്ണം കണ്ടെത്തി എന്ന് പറയുന്ന മേഖല 108 ഹെക്റ്ററാണ്. മേഖലയിൽ യുറേനിയം അടക്കമുള്ള ധാതു നിക്ഷേപങ്ങളും ഉള്ളതായി പറയുന്നു

എന്നാൽ 1998-99, 1999-2000 കാലയളവിൽ ഈ മേഖലയിൽ നടത്തിയ സർവേ പ്രകാരം 52806.25 ടൺ ധാതു ആയിരുകൾ ഉണ്ടെന്നും അതിൽ നിന്നും 162 കിലോ സ്വർണ്ണം ലഭിക്കാമെന്നുമാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ യു.പി.സർക്കാരിന് നൽകിയ റിപ്പോർട്ട്. അല്ലാതെ മാധ്യമ വാർത്തകളിൽ വന്ന റിപ്പോർട്ട് ശരിയല്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *