യൂറിക് ആസിഡും മലയാളിയുടെ ഭക്ഷണരീതിയും

സന്ധികളില്‍ അതികഠിനമായ വേദനയുണ്ടെന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ പോലും യൂറിക് ആസിഡ് പരിശോധിച്ചോ എന്നാകും ചോദിക്കുക. അത്രക്ക് സാധാരണമായിരിക്കുന്നു മലയാളികള്‍ക്കിടയില്‍ ഈ അസുഖം.

ശരീരത്തിലെ കോശങ്ങളിലെ ഡി.എന്‍.എയുടെ പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങള്‍ നശിക്കുമ്പോള്‍ പ്യൂരിന്‍ വിഘടിച്ചാണ് പ്രധാനമായും ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാവുന്നത്. ഈ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതോടെ സന്ധികളില്‍ അസഹനീയമായ വേദനയുണ്ടാകുന്നു. സന്ധികളില്‍ അതികഠിനമായ വേദനയുണ്ടെന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ പോലും യൂറിക് ആസിഡ് പരിശോധിച്ചോ എന്നാകും ചോദിക്കുക. അത്രക്ക് സാധാരണമായിരിക്കുന്നു മലയാളികള്‍ക്കിടയില്‍ ഈ അസുഖം.

നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെ മാംസ്യം വിഘടിച്ചു പ്യൂരിന്‍ ഉണ്ടാവുകയും അതില്‍ നിന്നും ധാരാളമായി യൂറിക് ആസിഡ് ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യാറുണ്ട്. ജീവിതശൈലിയുടെ ഭാഗമായി തെറ്റായ ഭക്ഷണരീതികളും യൂറിക് ആസിഡിന്റെ അളവിനെ കൂട്ടാറുണ്ട്. ലിംഫോമ, ലുക്കീമിയ തുടങ്ങിയ അര്‍ബുദരോഗങ്ങളുടെ ചികിത്സയെ തുടര്‍ന്ന് അര്‍ബുദകോശങ്ങള്‍ പെട്ടെന്നു നശിക്കുമ്പോഴും അതികഠിനമായ വ്യായാമശീലത്തെ തുടര്‍ന്നും അപസ്മാരബാധയെ തുടര്‍ന്നും യൂറിക് ആസിഡിന്റെ അളവ് കൂടാം.

യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്, വൃക്കസ്തംഭനം എന്നിവക്കിടയാക്കും. ഗൗട്ട്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങള്‍ക്കും യൂറിക് ആസിഡ് കാരണമാകാറുണ്ട്. യൂറിക് ആസിഡ് പരലുകള്‍ക്കു ചുറ്റും കാല്‍സ്യം ഓക്‌സലേറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാകുകയുമാണു ചെയ്യുന്നത്. ഈ പരലുകള്‍ വൃക്കാ നാളിയിലോ മൂത്രനാളത്തിലോ അടിഞ്ഞു കൂടുന്നതാണ് ഗുരുതരമായ വൃക്കാ സ്തംഭനത്തിലേക്ക് നയിക്കുന്നത്.

ശരീരത്തില്‍ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി പ്രധാനമായും കാലിന്റെ പെരുവിരലിലെ സന്ധികളില്‍ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന അതികഠിനമായ വേദന ഈ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നു. ഈ വേദന രണ്ടു മുതല്‍ നാലാഴ്ച വരെ തുടരാം.

കാലിന്റെ പെരുവിരലില്‍ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകള്‍ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമായിരിക്കും ഗൗട്ട് അറ്റാക്ക് ഉണ്ടാവുക.

ശരീരത്തില്‍ നിന്നും യഥാസമയം പുറം തള്ളപ്പെടാത്ത യൂറിക് ആസിഡ് വര്‍ഷങ്ങള്‍ കൊണ്ടു പരലുകളായി രൂപാന്തരപ്പെടുകയും അതു കൈവിരലുകള്‍, കാല്‍മുട്ടുകള്‍, ചെവി തുടങ്ങിയ ശരീരഭാഗങ്ങളില്‍ തടിപ്പുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ഇതിനു മുകളില്‍ വ്രണമുണ്ടാവുകയും അതു പൊട്ടി വെളുത്ത പേസ്റ്റ് രൂപത്തില്‍ യൂറിക് ആസിഡ് പുറത്തുവരുന്നതും കണ്ടുവരാറുണ്ട്.

Image result for uric acid

ഭക്ഷണം നിയന്ത്രിക്കാന്‍ മറക്കല്ലേ

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്രഡ്, കേക്ക്, ബിയര്‍, മദ്യം, അവയവ മാംസങ്ങളായ കരള്‍, കിഡ്‌നി ഇവ പ്രധാനമായും ഒഴിവാക്കണം.

നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക ചുവന്ന കാബേജ്, നാരങ്ങാ വര്‍ഗങ്ങള്‍, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഞാവല്‍പഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയില്‍ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്. ശരീരഭാരം അധികമുണ്ടെങ്കില്‍ കുറക്കണം. എന്നു കരുതി ഭക്ഷണനിയന്ത്രണത്തിന്റെ പേരില്‍ പട്ടിണി കിടന്നാല്‍ യൂറിക് ആസിഡ് വര്‍ധിക്കും. മൂത്രം എപ്പോഴും തെളിഞ്ഞ വെള്ളത്തിന്റെ നിറത്തില്‍ പോകുന്നു എന്ന് ഉറപ്പാകുംവിധം ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *