ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം അമേരിക്ക നിര്‍‌ത്തലാക്കി

യു.എസില്‍ രോഗവ്യാപന തോത് ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടൊണ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്നത്.

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം ശക്തമാവുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വന്‍ തിരിച്ചടിയാവുകയും ചെയ്യുന്നലസാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൊവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനക്കൊപ്പം നിന്നതാണ് ഇതിന് കാരണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ചൈനയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന മറച്ചു വെച്ചെന്നാണ് ആരോപണം.

ആഗോള മഹാമാരിക്ക് ഇടയിലുള്ള ട്രംപിന്റെ തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വൈറസിനെതിരെ പൊരുതുന്ന ലോകാരോഗ്യസംഘടനയുടെയും മറ്റു മാനുഷിക സംഘടനകളുടെയും വിഭവങ്ങള്‍ കുറയ്‌ക്കേണ്ട സമയമിതല്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ‘ഞാന്‍ ഇത് നേരത്തെയും പറഞ്ഞിട്ടുണ്ട്. വൈറസിനെ ഇല്ലാതാക്കാന്‍ ഐക്യപ്പെടാനും അന്താരാഷ്ട്ര സമൂഹങ്ങളോട് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാനുള്ള സമയമാണിത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 2228 പേരാണ്. രോഗവ്യാപന തോത് ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടൊണ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം. ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ പിന്തുണച്ചത് ശരിയല്ല. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്- ട്രംപ് അവകാശപ്പെട്ടു.

ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ കൂടുതല്‍ പിന്തുണച്ചത് ശരിയല്ല. കൃത്യമായ വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്- ട്രംപ് അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ആറ് ബില്യണ്‍ യു.എസ് ഡോളറിന്റെ ബജറ്റിലേക്ക് കഴിഞ്ഞ വര്‍ഷം യു.എസ് നല്‍കിയത് 553 മില്യണ്‍ ഡോളറാണ്. ധനസഹായം സമ്പൂര്‍ണമായി നിര്‍ത്തലാക്കിയിട്ടില്ല. രണ്ടു മൂന്നു മാസത്തേക്ക് പിടിച്ചുവയ്ക്കാനാണ് തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *