ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരം പ്രസിദ്ധപ്പെടുത്തണം; സുപ്രീംകോടതി

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. 72 മണിക്കൂറിനകം ഇതുസംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി. അഭിഭാഷകൻ അശ്വനി കുമാർ ഉപാധ്യായുടെ കോടതിയലക്ഷ്യ ഹർജിയിലാണ് നിർദേശം.

ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, ഇത്തരം ആളുകളെ എന്തുകൊണ്ട് സ്ഥാനാർഥിയാക്കിയെന്നും പാർട്ടികൾ വിശദീകരണം നൽകണം. രാഷ്ട്രീയ പാർട്ടികൾ വിവരങ്ങൾ നൽകിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി

സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം. ക്രിമിനല്‍ സ്വഭാമുള്ളയാളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിൽ നിന്നും പാർട്ടികളുടെ ഉന്നത സ്ഥാനത്ത് എത്തുന്നതിൽ നിന്നും വിലക്കാൻ നിയമം നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *