ബിജെപി നേതാവിൻ്റെ അറസ്റ്റ്; സാമൂഹ്യ മാധ്യമങ്ങളുടെ വിജയം

ഈ സർക്കാർ നിലവിൽ വന്നതിന് ശേഷം, സംഘ് പരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വന്ന ഒട്ടനവധി പ്രമാദ കേസുകളിൽ പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി പ്രതികൾക്ക് വളരെ പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കുകയോ മനോരോഗ സർട്ടിഫിക്കറ്റ് നൽകി രക്ഷപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

കണ്ണൂർ പാനൂർ പാലത്തായി നാലാംക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിലെ പ്രതി അധ്യാപകനും ബിജെപി അധ്യാപക സംഘടനാ നേതാവുമായ പത്മരാജൻ പിടിയിലായതിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന കടുത്ത പ്രതിഷേധം വലിയ പങ്കു വഹിച്ചു.

Also Read: പാലത്തായി പീഡനം; ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പിടിയില്‍

Image

കെ.ആർ മീര, കെ.സച്ചിദാനന്ദൻ, ബി.ആർ.പി.ഭാസ്കർ, കെ.അജിത, എം.എൻ.കാരശ്ശേരി, ജെ ദേവിക, ഡോ:ഖദീജ മുംതാസ്, ടി.ടി.ശ്രീകുമാർ, പി.ഗീത, സി.എസ്.ചന്ദ്രിക, സിവിക് ചന്ദ്രൻ, കെ.കെ.രമ തുടങ്ങിയ സാംസ്കാരിക നേതാക്കൾ ഒപ്പിട്ട പരാതി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ കാമ്പയിൻ നടന്നു. പ്രതിപക്ഷ, രാഷ്ട്രീയ, നവ സാമൂഹിക സംഘടനകൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു.

പ്രതി സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് പുറത്ത് തെരച്ചില്‍ നടത്തുന്നതിന് തടസമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അതിനിടെ പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

സാമൂഹ മാധ്യമങ്ങളിലെ ചില പ്രതികരണങ്ങൾ:

 

Leave a Reply

Your email address will not be published. Required fields are marked *